16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 6, 2024
August 28, 2024
July 2, 2024
June 16, 2024
June 16, 2024
March 25, 2024
March 12, 2024
March 11, 2024
February 28, 2024
February 8, 2024

ഗ്യാന്‍വാപിക്ക് പിന്നാലെ മധ്യപ്രദേശിലെ ധാര്‍ ഭോജ്ശാലയിലും പുരാവസ്തു സര്‍വെ

Janayugom Webdesk
ഭോപ്പാല്‍
March 11, 2024 9:47 pm

വാരണസിയിലെ ഗ്യാന്‍വാപി പള്ളിക്ക് പിന്നാലെ മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഭോജ്ശാല, കമൽ മൗല മസ്ജിദ് കെട്ടിടത്തില്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സർവേ നടത്താൻ കോടതി ഉത്തരവ്. ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന വലതുപക്ഷ ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ മധ്യപ്രദേശ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഹിന്ദു ഫ്രണ്ടിനുവേണ്ടി അഭിഭാഷകൻ വിഷ്ണു ശങ്കറാണ് ഹര്‍ജി നല്‍കിയിത്. വർഷങ്ങളായി മുസ്ലിങ്ങൾ പ്രാർത്ഥന നടത്തിവരുന്ന മസ്ജിദും പരിസരവും സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. കഴിഞ്ഞവർഷം സെപ്റ്റംബറിൽ അജ്ഞാത സംഘം മസ്ജിദ് നിൽക്കുന്ന കെട്ടിടത്തിനകത്ത് സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് പൊലീസ് ഇത് നീക്കം ചെയ്തിരുന്നു. 

ശാസ്ത്രീയ പരിശോധന നടത്തി ഏപ്രിൽ 29നകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസുമാരായ എസ് എ ധർമ്മാധികാരി, ദേവ് നാരായൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. ഗ്രൗണ്ട് പെനട്രേഷൻ റഡാർ സിസ്റ്റവും കാർബൺ ഡേറ്റിങ്ങും ഉൾപ്പെടെ എല്ലാ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതിന് പുരാവസ്തുവകുപ്പിന് കോടതി നിര്‍ദേശം നല്‍കി. സർവേയിൽ മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്ന് തെളിഞ്ഞാൽ നിത്യപൂജ നടത്താനുള്ള അവകാശം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. 

പതിമൂന്നാം നൂറ്റാണ്ടിലാണ് സരസ്വതി ക്ഷേത്രം നിര്‍മ്മിച്ചതെന്നും 13–14 നൂറ്റാണ്ടുകള്‍ക്കിടയില്‍ ക്ഷേത്രം തകര്‍ത്ത് അലാവുദീന്‍ ഖില്‍‍ജി അവിടെ പള്ളി നിര്‍മ്മിക്കുകയായിരുന്നുവെന്നുമാണ് ഹിന്ദുഫ്രണ്ടിന്റെ വാദം. നിലവിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് പ്രദേശം. 2003 ഏപ്രില്‍ ഏഴിലെ പുരാവസ്തുവകുപ്പിന്റെ ഉത്തരവ് പ്രകാശം ഹിന്ദുക്കള്‍ക്ക് എല്ലാ ചൊവ്വാഴ്ചയും മുസ്ലിങ്ങള്‍ക്ക് വെള്ളിയാഴ്ചയുമാണ് ആരാധനയ്ക്ക് അനുമതിയുള്ളത്. വസന്തപഞ്ചമി നാളിലും ഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ട്. എന്നാല്‍ മസ്ജിദില്‍ പ്രാര്‍ത്ഥന നടക്കുന്ന വെള്ളിയാഴ്ച ദിവസം വരുന്ന വസന്ത പഞ്ചമി ദിവസം ഇവിടെ സംഘര്‍ഷം പതിവാണ്.

Eng­lish Summary:After Gyan­va­pi, archae­o­log­i­cal sur­vey at Dhar Bho­jsha­la in Mad­hya Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.