6 May 2024, Monday

Related news

April 29, 2024
March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024

ചക്ക വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Janayugom Webdesk
കൊല്ലം
December 18, 2022 9:49 am

ജോലിക്കിടെ ദേഹത്ത് ചക്ക വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ മുക്കുന്നം വാർഡിൽ ഈയ്യക്കോട് മൈലമൂട് തോട്ടിൻകര വീട്ടിൽ ശാന്ത (64) യാണ് മരിച്ചത്.  ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. ഉയരമുള്ള കൊമ്പിൽ നിന്ന ചക്ക ശക്തമായി വീശിയടിച്ച കാറ്റിൽ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ശാന്തയുടെ ദേഹത്ത് വീഴുകയായിരുന്നു.

തൊഴിലാളികൾ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: ഷിബു, രാജു. മരുമക്കൾ: മഞ്ജു, സജിത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.