18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 2, 2025
February 10, 2025
January 25, 2025
January 10, 2025
December 19, 2024
December 17, 2024
December 17, 2024
December 7, 2024
November 30, 2024
November 18, 2024

ഹരിയാനയില്‍ ഐഎന്‍എല്‍ഡി നേതാവിനെ വെടിവച്ചുകൊന്നു

Janayugom Webdesk
ചണ്ഡീഗഡ്
February 25, 2024 9:13 pm
ഹരിയാനയിലെ ഝജ്ജർ ജില്ലയിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎന്‍എല്‍ഡി) സംസ്ഥാന പ്രസിഡന്റ് നഫെ സിങ് റാഠിയെ അജ്ഞാതർ വെടിവച്ചു കൊന്നു.  ബഹാദുർഗഡ് ടൗണിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റു. ഇവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാറിലെത്തിയ അക്രമികൾ നഫെ റാഠിയുടെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റാഠിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലയാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്  പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ഗുണ്ടാനേതാവ് ലോഖന്‍സ് ബിഷ്ണോയി, അടുത്ത അനുയായി കാലാ ജഡേദാര്‍ എന്നിവരുടെ ബന്ധം സംശയിക്കപ്പെടുന്നുണ്ട്.
ഭൂമി സംബന്ധിച്ച തര്‍ക്കം കൊലപാതകത്തിന് കാരണമാണെന്നും സംശയിക്കപ്പെടുന്നു. 2023 ജനുവരിയില്‍ മുന്‍ മന്ത്രി മംഗേ റാം നമ്പര്‍ദാറിന്റെ മകനും ബിജെപി നേതാവുമായ ജഗദീഷ് നമ്പര്‍ദാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന പൊലീസ് നഫെ റാഠിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Eng­lish Sum­ma­ry: Haryana INLD Chief Nafe Singh Rathi Shot Dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.