24 January 2026, Saturday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

അഞ്ചു വയസുകാരിയുടെ മരണം; പ്രതിക്ക് 100 വര്‍ഷം ശിക്ഷ

Janayugom Webdesk
വാഷിങ്ടൺ
March 27, 2023 1:11 pm

ഇന്ത്യൻ വംശജയായ അഞ്ചു വയസുകാരിയുടെ മരണത്തിൽ അമേരിക്കയിൽ യുവാവിന് 100 വർഷം തടവുശിക്ഷ. 35 കാരനായ ജോസഫ് ലീ സ്മിത്തിനെയാണ് 100 വർഷത്തേക്ക് ശിക്ഷിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലെ ലൂസിയാനയില്‍ 2021ലാണ് മിയ പട്ടേൽ എന്ന പെൺകുട്ടി വെടിയേറ്റ് കൊല്ലപ്പെട്ടത്. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. സ്മിത്തും മറ്റൊരാളും തമ്മിൽ തർക്കമുണ്ടാവുകയും സ്മിത്ത് തോക്കുകൊണ്ട് അടിക്കുകയും ചെയ്തു. 

എന്നാൽ തോക്കിൽ നിന്നും ബുള്ളറ്റ് അടുത്തമുറിയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ തലയില്‍ തുളച്ചുകയറുകയായിരുന്നു. സംഭവത്തിൽ രണ്ടു വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 60 വർഷത്തേക്ക് സ്മിത്തിന് തടവുശിക്ഷ ജില്ലാ ജഡ്ജി ജോൺ ഡി മോസ്‌ലി വിധിക്കുകയായിരുന്നു. കൂടാതെ 40 വർഷം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. സ്മിത്ത് സ്ഥിര കുറ്റവാളിയായതിനാലാണ് ശിക്ഷ കടുത്തതെന്നാണ് റിപ്പോർട്ട്.

Eng­lish Summary;Death of a five-year-old girl; Accused sen­tenced to 100 years
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.