25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 18, 2023
March 27, 2023
July 29, 2022
July 18, 2022
July 14, 2022
June 28, 2022
June 25, 2022
June 17, 2022
May 27, 2022
February 16, 2022

മോഡലുകളുടെ മരണം; നമ്പര്‍ 18 ഹോട്ടലില്‍ പരിശോധന

Janayugom Webdesk
കൊച്ചി
December 6, 2021 5:55 pm

കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പരിശോധന. സൈജു തങ്കച്ചനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ സൈജു മുറിയെടുത്ത് ലഹരി പാര്‍ട്ടി നടത്തിയതായാണ് മൊഴി നല്‍കിയിരുന്നത്.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചാണ് പരിശോധന. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും പരിശോധന നടക്കുന്നത്. സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്ലാറ്റുകളിലും നേരത്തെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.

ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ സൈജുവിനെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിരിക്കുകയാണ് അന്വേഷണ സംഘം. പിടിയിലായ സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേര്‍ക്കെതിരെയാണ്  പൊലീസ് കേസെടുത്തിരിക്കുന്നത്.

നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് ലഹരി ഉപയോഗം നടത്തിയെന്ന് സൈജുവിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ഫോര്‍ട്ട് കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇന്ന് പരിശോധന നടക്കുന്നത്.

eng­lish summary;Death of mod­els; Inspec­tion at No. 18 Hotel

you may also  like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.