10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

ഷഹനയുടെ മരണം; സജാദ് ലഹരിക്ക് അടിമ, ഫുഡ് ഡെലിവറിയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നു

Janayugom Webdesk
കോഴിക്കോട്
May 14, 2022 1:36 pm

മോഡലും നടിയുമായ ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജാദ് ലഹരിക്ക് അടിമയെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. പറമ്പില്‍ ബസാറിലെ സജാദിന്റെ വീട്ടില്‍ നിന്നും ലഹരി മരുന്നും അനുബന്ധ വസ്തുക്കളും പൊലീസ് കണ്ടെത്തിയിരുന്നു. 

ഷഹനയും സജാദും വഴക്കും തര്‍ക്കവും നടന്നിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തന്റെ ലഹരി ഉപയോഗത്തെ ചൊല്ലിയുമാണ് വഴക്കുണ്ടാകാറുള്ളതെന്നും സജാദ് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷഹനയെ മർദ്ദിച്ചിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. ഷഹനയുടേത് ആത്മഹത്യ തന്നെയാണോ എന്നറിയാനായി വിദഗ്ധസംഘം ഇന്ന് വീട്ടില്‍ പരിശോധന നടത്തും. വീട്ടില്‍ കെട്ടിയിരുന്ന അയ അഴിച്ചെടുത്താണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഷഹനയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

അതേസമയം ഷഹനയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങള്‍ വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.

Eng­lish Summary:Death of Sha­hana; Sajad was addict­ed to drugs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.