16 June 2024, Sunday

Related news

June 15, 2024
June 13, 2024
June 12, 2024
June 11, 2024
June 8, 2024
June 5, 2024
June 1, 2024
May 31, 2024
May 30, 2024
May 28, 2024

ബംഗാളിൽ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

Janayugom Webdesk
കൊല്‍ക്കത്ത
December 5, 2021 2:58 pm

പശ്ചിമ ബംഗാളിൽ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. തപസ് ദാസ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. കുച്ച്ബിഹാർ തൂഫാൻ ഗഞ്ചിലെ കോളജിൽ വച്ചാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്.

നവംബർ 30നാണ് കേസിനടിസ്ഥാനമായ സംഭവം. കോളജിൽ പ്രവേശിച്ച പ്രതി പെൺകുട്ടിയെ കടന്നുപിടിച്ച് ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി കുടുംബാംഗങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുടുംബം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം പെൺകുട്ടിയുടെ കുടുംബം മാനഹാനി ഭയന്ന് പരാതി നൽകാൻ തയ്യാറായില്ലെങ്കിലും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ ഐഡി കാർഡ് കൈവശമില്ലാത്ത ആരെയും കോളജ് ക്യാമ്പസിൽ പ്രവേശിപ്പിക്കാറില്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ പെൺകുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചതിന് ശേഷം വ്യക്തമാക്കി.

eng­lish summary;Defendant arrest­ed for molest­ing col­lege stu­dent in Bengal

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.