16 July 2024, Tuesday
KSFE Galaxy Chits

ഒറ്റ ചാര്‍ജില്‍ 50 മണിക്കൂര്‍ ഉപയോഗിക്കാം ഡിഫൈയുടെ ഇയര്‍ബഡുകള്‍; ഗ്രാവിറ്റി ഇസഡ്

Janayugom Webdesk
July 2, 2022 10:42 am

ഒറ്റ ചാര്‍ജില്‍ 50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം ഉറപ്പുനല്‍കുന്ന ടിഡബ്ല്യൂഎസ് ബഡ്സ് അവതരിപ്പിച്ച് ഡിഫൈ. ഗ്രാവിറ്റി ഇസഡ് എന്ന പേരിലാണ് ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് പുതിയ ബഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി ഇഎന്‍സി ക്വാഡ് മൈക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചുറ്റുപാടുമുള്ള ബഹളം ഇല്ലാതാക്കി ഏറ്റവും നല്ല കോളിംഗ് നിലവാരം ഉറപ്പാക്കാന്‍ സഹായിക്കുന്നു. 13എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ശബ്ദത്തിന്റെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മികച്ച ബാസ്-ബൂസ്റ്റഡ് ശബ്ദ സവിശേഷതകള്‍ നല്‍കാനും ഇത് സഹായിക്കുന്നുണ്ട്.

ഫ്ലിപ്കാര്‍ട്ടില്‍ ഇതിനോടകം വില്‍പന തുടങ്ങിയ ഗ്രാവിറ്റി ദ, ലോഞ്ചിന്റെ ഭാഗമായി 999 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്. ഗെയിമിങ്ങ് താല്‍പര്യമുള്ളവര്‍ക്ക് ഏറ്റവും വിശ്വസനീയമായ ഉല്പന്നമായിരിക്കും ഗ്രാവിറ്റി ദ എന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച ഗെയിമിംഗ് അനുഭവത്തിനായി 50 മില്ലി സെക്കന്‍ഡ് ലോ ലേറ്റന്‍സി ടര്‍ബോ മോഡാണ് നല്‍കിയിരിക്കുന്നത്. ടര്‍ബോ മോഡ് ബ്ലൂടൂത്ത് ബന്ധിപ്പിക്കുമ്പോഴുള്ള കാലതാമസം ഗണ്യമായി കുറയ്ക്കുകയും, വേഗമേറിയ പ്രോ ഗെയിമിംഗ് അനുഭവത്തിനായി ഓഡിയോയും വീഡിയോയും സമന്വയിപ്പിക്കുകയും ചെയ്യുന്നു.

പാട്ടുകളുടെ ട്രാക്ക് മാറ്റാനും, ശബ്ദം ക്രമീകരിക്കാനും, കോളുകള്‍ക്ക് ഉത്തരം നല്‍കാനും നിരസിക്കാനും, വോയ്‌സ് അസിസ്റ്റന്റ് ആക്‌സസിനുമെല്ലാം പ്രത്യേകം സൗകര്യം ഡിഫൈ ഗ്രാവിറ്റി ദ ബഡ്സിലുണ്ട്. ഇയര്‍ബഡുകളുടെ കെയ്‌സ് തുറന്ന് ഫോണിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ വളരെ വേഗം കണക്ട് ചെയ്യാന്‍ ക്വിക്ക് പെയര്‍ കണക്റ്റ് എന്ന സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇതിന്റെ ബ്ലൂടൂത്ത് വി 5.2 കണക്റ്റിവിറ്റി കൂടുതല്‍ ദൂരത്ത്, തടസങ്ങളില്ലാത്ത ശബ്ദം നല്‍കാന്‍ പ്രാപ്തമാക്കുന്നതാണ്.

50 മണിക്കൂര്‍ നീണ്ട ബാറ്ററി ബാക്കപ്പ് ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിനോദം ഉറപ്പാക്കുമെന്ന് ഡിഫൈ അധികൃതര്‍ അറിയിച്ചു. വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് അപ്പ് ഗ്രാവിറ്റി ദ ഉറപ്പ് നല്‍കുന്നു. അതിവേഗ ചാര്‍ജിംഗ് സാധ്യമാക്കുന്ന ഡിഫൈ ബ്രിസ്‌ക് ചാര്‍ജറിനൊപ്പമാണ് ഇയര്‍ബഡുകള്‍ വിപണിയില്‍ എത്തുന്നത്.

വെള്ളം വിയര്‍പ്പ് തുടങ്ങി ഇലക്ട്രിക് ഉപകരണങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് സംരംക്ഷണം നല്‍കാന്‍ ഐപിഎക്സ് 4 സംവിധാനവുമുണ്ട്. ഓഡിയോ ഗിയര്‍, സ്മാര്‍ട്ട് വെയറബിള്‍സ്, പേഴ്സണല്‍ ഗ്രൂമിംഗ്, മൊബൈല്‍ ആക്സസറി അടക്കമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ കീഴില്‍, ഓഡിയോ വെയര്‍ ഉപകരണങ്ങള്‍ക്കായി സവിശേഷമായി അവതരിപ്പിച്ച ബ്രാന്റാണ് ഡിഫൈ.

Eng­lish sum­ma­ry; Defy’s ear­buds can be used for 50 hours on a sin­gle charge; Grav­i­ty Z

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.