22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

ഡൽഹി, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; എഎപിയുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് കോൺഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
July 4, 2024 7:24 pm

ഹരിയാനയിലെയും ഡൽഹിയിലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യത്തിന് സാധ്യതയില്ലെന്നും എന്നാൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പ്രതിപക്ഷമായ ഇന്ത്യസംഖ്യം ഒന്നിച്ച് മത്സരിക്കുമെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. എഎപിയും ഇന്ത്യസംഖ്യവും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലസ്ഥാനത്തെ ഏഴ് സീറ്റുകളില്‍ മത്സരിച്ചിരുന്നുവെങ്കിലും ഒരു സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല. ഏഴ് മണ്ഡലങ്ങളിലും എന്‍ഡിഎയാണ് വിജയിച്ചത്. 

വടക്കുകിഴക്കൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി, ചാന്ദ്‌നി ചൗക്ക് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്. ആം ആദ്മി പാർട്ടി വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി മണ്ഡലങ്ങളിൽ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഹരിയാനയിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റ് നൽകിയിരുന്നു, എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ ബ്ലോക്ക് ഉണ്ടാകില്ലെന്ന് എഎപി തന്നെ പറഞ്ഞിട്ടുണ്ട്. 

ജൂൺ ആറിന് ആം ആദ്മി പാർട്ടിയുടെ ഡൽഹി യൂണിറ്റ് കൺവീനർ ഗോപാൽ റായ് കോൺഗ്രസുമായുള്ള സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാത്രമാണെന്ന് പറഞ്ഞിരുന്നു.മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനവും ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യവും നടക്കും.

Eng­lish Summary:Delhi and Haryana assem­bly elec­tions; Con­gress says alliance with AAP is unlikely

You may also like this video

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.