ഒഴിപ്പിക്കല്‍ നടപടികള്‍ തുടര്‍ന്ന് സൗത്ത്, നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകള്‍. തെക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ ഓഖ്‌ല ന്യൂ ഫ്രണ്ട്സ് കോളനിയിലും നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ പരിധിയിലെ മംഗോൾപുരിയിലുമാണ് ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ നടപടി. പ്രതിഷേധങ്ങൾക്കിടെ റോഡിന് സമീപത്തെ നിർമ്മാണങ്ങളും പൊളിച്ചു നീക്കി.
പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ച് കോളനികളിൽ ബാരിക്കേഡ് തീർത്തിരുന്നു. നോട്ടീസ് നൽകാതെയുള്ള നടപടിയാണ് കോർപറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. മംഗോൾപുരിയിലെ പ്രതിഷേധത്തിൽ ആം ആദ്മി പാർട്ടി എംഎൽഎ മുകേഷ് അഹ്‌ലാവത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ ഭരണകൂടങ്ങള്‍ നിയമപ്രകാരമുള്ള നോട്ടീസുകള്‍ പോലും നല്‍കാതെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത്. 13 വരെ തെക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ 14 ഇടങ്ങളിൽ പൊളിക്കൽ തുടരാനാണ് കോർപറേഷന്റെ തീരുമാനം. ഷഹീൻബാഗിൽ കഴിഞ്ഞദിവസം കനത്ത പ്രതിഷേധത്തെ തുടർന്ന് പൊളിക്കൽ നടപടി നിർത്തിവച്ചിരുന്നു.
English Summary: Delhi corporations following the demolition
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.