ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയില്‍ ഭാര്യാസഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അവധി നിഷേധിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. റയില്‍വേ ജീവനകാരനായ രമേഷ് സിങ് (27) ആണ് കൊല്ലപ്പെട്ടത്. ചരക്ക് ട്രെയിനിന് മുന്നിൽ ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
മരിക്കുന്നതിന് മുമ്പ് പരുക്കേറ്റ് ട്രാക്കില്‍ കിടക്കുന്ന സിങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സഹപ്രവര്‍ത്തകനോട് ആത്മഹത്യ കാരണം പങ്കുവയ്ക്കുന്നതും സിങ് അബോധാവസ്ഥയിലാകുന്നതായും വീഡിയോയില്‍ കാണാം. ജോലിയില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
“ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന എന്റെ ഭാര്യാസഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എനിക്ക് അവധി നിഷേധിച്ചു,’ രമേശ് വീഡിയോയിൽ പറയുന്നു. അതേസമയം, പ്രയാഗ്‌രാജ് ഡിവിഷനിലെ ഡിആർഎം മോഹിത് ചന്ദ്ര വിഷയം മൾട്ടി അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിസിപ്ലിനറി നാലംഗ സമിതിക്ക് രൂപം നൽകിയതായി അധികൃതര്‍ അറിയിച്ചു.
english summary;Denied leave to attend brother-in-law’s wedding, trackman dies by suicide in UP
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.