19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 23, 2024
February 14, 2024
February 5, 2024
February 5, 2024
February 2, 2024
January 31, 2024
January 23, 2024
January 12, 2024
February 17, 2023
February 6, 2023

ബഡ്ജറ്റുകളിൽ ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിലും കർഷക തൊഴിലാളി ക്ഷേമപദ്ധതിക്ക് ഗുണമില്ല: കെ ഇ ഇസ്‌മയില്‍

കര്‍ഷകത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി
Janayugom Webdesk
തിരുവനന്തപുരം
December 29, 2022 10:16 pm

കേരളത്തിലെ കർഷക തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ കേരള കർഷക തൊഴിലാളി ക്ഷേമപദ്ധതിയെ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബികെഎംയു ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മായിൽ ആവശ്യപ്പെട്ടു. കർഷക തൊഴിലാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മുന്നിൽ നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി 1990 ൽ രൂപപ്പെടുത്തിയ ക്ഷേമ പദ്ധതി വഴി 426 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കുടിശിക ആയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ബഡ്ജറ്റുകളിൽ ക്ഷേമനിധിക്കായി ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും കാര്യമായ ഒരു സഹായവും ക്ഷേമനിധി പദ്ധതിക്ക് ലഭ്യമായിട്ടില്ല.

തൊഴിലാളികളുടെ കൂലിക്ക് പുറമേ ചില ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് ക്ഷേമനിധി പദ്ധതിക്ക് രൂപം നൽകിയതെങ്കിലും സർക്കാരിന്റെ അനാസ്ഥ മൂലം പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. കർഷക തൊഴിലാളി പെൻഷൻ പദ്ധതിക്ക് ഉപാധി വച്ചതുമൂലം പെൻഷൻ ലഭിച്ചു വന്നിരുന്ന തൊഴിലാളിക്ക് പെൻഷൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കർഷക തൊഴിലാളി പെൻഷൻ പെൻഷൻ 3000 രൂപയായി ഉയർത്തുകയും ഉപാധിരഹിതമായി നിശ്ചയിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറേഷൻ പ്രസിഡന്റ് എ കെ ചന്ദ്രൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഫെഡറേഷൻ ഭാരവാഹികളായ സി സി മുകുന്ദൻ എംഎൽഎ, വി ശശി എംഎൽഎ, പി സുഗതൻ, എ മുസ്തഫ കുമ്പളം രാജപ്പൻ, ടി സിദ്ധാർത്ഥൻ, മനോജ് ബി ഇടമന, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ സ്വാഗതവും പാപ്പനംകോട് അജയന്‍ നന്ദിയും പറഞ്ഞു.

Eng­lish Summary;Despite allo­ca­tion of funds in bud­gets, farm labor wel­fare scheme not ben­e­fi­cial: KE Ismail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.