3 February 2026, Tuesday

അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 1000 പട്ടികജാതി കോളനികളുടെ വികസനം: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
കോഴിക്കോട്
January 8, 2024 5:25 pm

അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 1000 പട്ടികജാതി കോളനികളുടെ വികസനമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ പടിക്കത്താഴം കോളനി വികസന പ്രവർത്തി പൂർത്തീകരണത്തിന്റേയും കൈതവളപ്പ് കോളനി വികസന പ്രവൃത്തിയുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കുറഞ്ഞത് 25 പട്ടികജാതി വിഭാഗക്കാരുള്ള കോളനികളുടെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപവരെയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതിക്ക് കീഴിൽ അനുവദിക്കുക. സംസ്ഥാനത്താകെ 1000 പട്ടികജാതി കോളനികളുടെ വികസനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബേപ്പൂർ നിയോജക മണ്ഡലത്തിൽ മൂന്ന് അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തനമാണ് പൂർത്തീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചർ മുഖ്യാതിഥിയായി. നിർമ്മിതി കേന്ദ്രം അസി. എൻജിനീയർ സീന റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത പൂക്കാടൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രവീൺ ശങ്കരത്ത്, സുധ അനിൽകുമാർ, വി എസ് അജിത, വിമ്മി ഏറുകാട്ടിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ പി ഷാജി സ്വാഗതവും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ ടി ബിന്ദു നന്ദിയും പറഞ്ഞു.

Eng­lish Summary;Development of 1000 Sched­uled Caste Colonies tar­get­ed through Ambed­kar Vil­lage Devel­op­ment Scheme: Min­is­ter Muham­mad Riaz
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.