ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയ കെഎസ്‌യു നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപ്പട്ടികയിലുണ്ടായിരുന്ന കെഎസ്‌യു നേതാക്കളായ ടോണി തേക്കിലക്കാടന്‍ (22), ജിതിന്‍ ഉപ്പുമാക്കല്‍ (22) എന്നിവരാണ് ഇന്നലെ കുളമാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇരുവരും അഭിഭാഷകരോടൊപ്പമാണ് എത്തിയത്.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവ സമയത്ത് മുഖ്യപ്രതിയായ നിഖില്‍ പൈലിക്ക് ഒപ്പമുണ്ടായിരുന്നവരാണിവര്‍. ആറ് പ്രതികളുള്ള കേസില്‍ ഇനി രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. റിമാന്‍ഡിലുള്ള രണ്ടു പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നിഖില്‍ പൈലിയെയും ജെറിന്‍ ജോജോയെയും പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.
English summary;Dheeraj murder case followup
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.