24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 8, 2024
November 28, 2024
November 12, 2024
November 10, 2024
November 5, 2024
October 29, 2024
October 26, 2024
October 25, 2024
October 24, 2024

ധീരജ് വധം; വിലാപയാത്ര കണ്ണൂരിലേക്ക്

Janayugom Webdesk
കണ്ണൂര്‍
January 11, 2022 8:50 pm

ധീരജിന്റെ മൃതദേഹം ഇടുക്കി എഞ്ചിനിയറിംഗ് കോളജിൽ പൊതു ദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്ര കണ്ണൂരിലേക്കുള്ള യാത്രയിലാണ്. പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സഹപ്രവര്‍ത്തകരുടെ മുദ്രാവാക്യ വിളകളോടെയാണ് ധീരജിന് യാത്രാമൊഴി നല്‍കിയത്. തുടർന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച മൃതദേഹത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, എംഎം മണി എന്നിവർ അന്തിമോപചാരമർപ്പിച്ചു. 

വിലാപയാത്ര അഞ്ചരയോടെ തൃശ്ശൂർ പിന്നിട്ടിരുന്നു. കോഴിക്കോടും കടന്നു. രാത്രിയോടെ വിലാപയാത്ര കണ്ണൂരിലെത്തും. പല പ്രദേശങ്ങളിലും ധീരജിന് അഭിവാദ്യം അർപ്പിക്കാൻ പ്രവർത്തകർ തടിച്ച് കൂടി അവര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. അതേസമയം ജന്മനാട്ടിൽ ധീരജിന്‍റെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 

ENGLISH SUMMARY:Dheeraj mur­der; Mourn­ing pro­ces­sion to Kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.