23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

ധീരജ് വധം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Janayugom Webdesk
ഇടുക്കി
January 12, 2022 8:34 am

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിഖിൽ പൈലി ജെറിൻ ജോജോ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടുക്കി മജിസ്ട്രേറ്റിന് മുൻപിലാണ് ഹാജരാക്കുക.പ്രതികളുടെ കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിക്കും.

അതേസമയം സംഭവത്തിൽ ഇന്ന് കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിവരം. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. കേസില്‍ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് കൊലപാതകമെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

ENGLISH SUMMARY;Dheeraj mur­der; The accused will be pro­duced in court today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.