ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ ഉത്തരവായി. നിലവിലെ സ്ഥിതിയിൽ 15 വർഷം പൂർത്തിയായ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറേണ്ടതുണ്ട്.
ഡീസൽ ഓട്ടോറിക്ഷകൾ ഹരിത ഇന്ധനത്തിലേയ്ക്ക് മാറുന്നതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കാലതാമസം നേരിടുന്നത് കണക്കിലെടുത്തും കോവിഡ് മഹാമാരികാലത്ത് രണ്ട് വർഷക്കാലം ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ കഴിയാതിരുന്ന സാഹചര്യം പരിഗണിച്ചും ഇതര ഡീസൽ വാഹനങ്ങൾക്ക് ഇത്തരം നിയന്ത്രണമില്ല എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഉത്തരവ്. ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്ന കേരളത്തിലെ അൻപതിനായിരത്തിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
English Summary: diesel autorickshaws tenure extended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.