1 May 2024, Wednesday

Related news

October 28, 2023
September 22, 2023
May 13, 2023
May 4, 2023
April 26, 2023
November 20, 2022
May 5, 2022
October 30, 2021

ചെറിയ ഓട്ടങ്ങള്‍ പോകാന്‍ മടി; ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

Janayugom Webdesk
നെടുങ്കണ്ടം
May 4, 2023 9:10 pm

ചെറിയ ദൂര ഓട്ടങ്ങള്‍ പോകുവാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തയ്യാറാകാത്തത് നെടുങ്കണ്ടത്ത് എത്തുന്ന സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഓട്ടത്തിനായി ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വന്ന് കിടക്കുന്നമ്പോഴും ദീര്‍ഘദൂര ഓട്ടങ്ങളും അധിക തുക ഈടാക്കുവാന്‍ സാധിക്കുന്ന ഓട്ടങ്ങള്‍ മാത്രമാണ് ഒരുവിഭാഗം ഓട്ടോറിക്ഷ തൊഴിലാളികള്‍ തിരഞ്ഞെടുത്ത് ഓടുന്നത്. ഇതിനെ സംബന്ധിച്ച് ലഭിച്ച പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുവാന്‍ ഒരുങ്ങുകയാണ് നെടുങ്കണ്ടം മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍.

കഴിഞ്ഞ ദിവസം അംഗപരിമിതനായ ഒരു വ്യക്തിയുടെ ഓട്ടം പോകുവാന്‍ തയ്യാറാകാതിരുന്നതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. ഏതാനും ചിലര്‍ മാത്രമാണ് ഇത്തരത്തില്‍ തിരഞ്ഞെടുത്ത ഓട്ടങ്ങള്‍ പോകുന്നതെന്ന ആക്ഷേപം ഉയര്‍ന്ന് വരുന്നത്. ചെറിയ ഓട്ടം വിളക്കുന്ന സ്ഥിരം ആളുകളെ കണ്ടാല്‍ ഉടനെ ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി മാറി നില്‍ക്കുക, പോകേണ്ട സ്ഥലം പറഞ്ഞു കഴിയുമ്പോള്‍ മറ്റൊാരു ഓട്ടത്തിനായി കാത്ത് കിടക്കുകയാണെന്ന് പറഞ്ഞ് യാത്രികരെ നിരാശരായി മടക്കുക തുടങ്ങി പരാതികളാണ് നെടുങ്കണ്ടം മേഖലയിലെ ഓട്ടോറിക്ഷകാര്‍ക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ പെര്‍മിറ്റ് എടുത്ത് ടേണില്‍ കിടക്കുന്ന് ഓടുന്ന ഓട്ടോറിക്ഷകള്‍ വിളിക്കുന്ന ഓട്ടം വലിപ്പചെറുപ്പം നോക്കാതെ പോകുവാന്‍ ബാധ്യസ്ഥനാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നിജസ്ഥിതി മനസ്സിലാക്കുകയും തെറ്റുകള്‍ ഉള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ മതിയായ നടപടി സ്വീകരിക്കുമെന്നും അല്ലാത്തപക്ഷം ബോധവത്കരണം നടത്തുമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Motor Vehi­cle Depart­ment to take action against auto rickshaws

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.