നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെയടക്കം ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. രജിസ്ട്രാർ ജനറലിന് ഫോണുകൾ കൈമാറി. അതേസമയം, കേസിൽ നിർണായകമെന്ന് പറഞ്ഞ ഒരു ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടില്ല. കേസിനു പിന്നാലെ ദിലീപ് സ്വന്തം നിലയ്ക്കു മുംബൈക്കു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച രണ്ടു ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തുവന്നതും അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ചതുമായ കാര്യങ്ങളില്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഈ മൊബൈലുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ ഏതു ഏജന്‍സിക്കു നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇന്നു വ്യക്തത വരുത്തും.
English Summary: Dileepcase; Phones taken to high court; The critical phone did not brought
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.