വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റിൽ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുകയും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ മനീഷ് കുറുപ്പ് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ മഹേഷ് വെട്ടിയാര്‍, നിര്‍മ്മാതാവ് എല്‍ദോ പുഴുക്കലില്‍ ഏലിയാസ് എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചു. സെൻസർ ലഭിച്ച തന്റെ സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ചതുമൂലം വില്പനയും റിലീസിങ്ങും നടക്കാതെയാവുകയും സാമ്പത്തിക നഷ്ട്ടം സംഭവിക്കുകയും ചെയ്തതുകൊണ്ട് ടൈറ്റിൽ മൂന്ന് ദിവസത്തിനകം മാറ്റണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകുകയും വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.എന്‍ പ്രശാന്ത് മുഖേന വക്കീല്‍ നോട്ടീസ് അയച്ചു.
2018ലാണ് മനീഷ് കുറുപ്പ് വെള്ളരിക്കാപ്പട്ടണം ആരംഭിച്ചത്. വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ ഫിലിം ആന്‍റെ ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് സൗത്ത് ഇന്ത്യ, ചെന്നൈ എന്ന സംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിനിമയുടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിരിക്കേ മഞ്ജു വാര്യരെയും സൗബിന്‍ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ മറ്റൊരു സിനിമയുടെ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് മനീഷ് കുറുപ്പിന്‍റെ വെള്ളരിക്കാപ്പട്ടണത്തിനെതിരെ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവും മനീഷ് കുറുപ്പിനെ ഭീഷണിപ്പെടുത്തുകയും തന്‍റെ സിനിമയുടെ പ്രദര്‍ശനത്തിനെതിരെ തിരിയുകയായിരുന്നു. സെൻസർ തടയാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകന്‍ മനീഷ് കുറുപ്പ് നിയമനടപടിക്കൊരുങ്ങിയത്.
മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പാണ് ‘വെള്ളിക്കാപ്പട്ടണം’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റേതായി പുറത്തുവിട്ട ഗാനങ്ങള്‍ യുട്യൂബിൽ കോടിക്കണക്കിനുപേർ കണ്ടിരുന്നു. ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ പ്രശസ്തഗാനരചയിതാവ് കെ ജയകുമാര്‍ ഐ എ എസും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.
അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ആല്‍ബര്‍ട്ട് അലക്സ്, ടോം ജേക്കബ്, ജയകുമാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അക്ഷയ് വിഷ്ണു, മാസ്റ്റര്‍ സൂരജ്, മാസ്റ്റര്‍ അഭിനന്ദ്, മാസ്റ്റര്‍ അഭിനവ്.ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന‑കെ ജയകുമാര്‍,മനീഷ് കുറുപ്പ്, സംവിധാനസഹായികള്‍-വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ് — മഹാദേവന്‍, സി ജി-വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍-സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്-ബാലു പരമേശ്വര്‍, പി ആര്‍ ഒ — പി ആര്‍ സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, സെക്കന്‍റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍-ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം-ശങ്കര്‍ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. അടുത്ത മാസം റിലീസിങ്ങിന് ഒരുങ്ങവേയാണ് തടസ്സവുമായി മഞ്ജു വാര്യർ സിനിമാക്കാർ എത്തിയത്.
English Summary:Director sends lawyer notice against Manju Warrier
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.