ഗവർണർക്ക് പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള മോഹഭംഗമാണെന്നും തെറ്റായ ആശയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.ഭരണഘടനപരമായ രീതിയിലാണോ ഗവര്‍ണറുടെ പ്രവര്‍ത്തനം എന്ന് ജനങ്ങള്‍ സംശയിക്കുന്നു. ചരിത്ര വസ്തുതകള്‍ കാണാതെ ഗവര്‍ണര്‍ വില കുറഞ്ഞ നിലപാട് സ്വീകരിക്കുകയാണ്.
കണ്ണൂരിൽ വധശ്രമം നടന്നുവെന്നാണ് പറയുന്നത്.വയോധികനായ പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് ചരിത്ര കോൺഗ്രസ് വേദിയിൽവെച്ച് ഗവർണറെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് ജനങ്ങൾക്ക് മനസിലാകും. ഇനി അതിന് തെളിവുണ്ട് എങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി വിസിക്കെതിരെയും അനാവശ്യ വിവാദങ്ങളാണ് ഗവർണറുണ്ടാക്കുന്നത്. ഗവര്‍ണര്‍ തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നത്. ഗവർണർ എന്ന നിലയിലുള്ള സമചിത്തത ഗവർണർ കാണിക്കുന്നില്ല. സര്‍ക്കാരിനും യൂണിവേഴ്സിറ്റിക്കും എതിരായി തെറ്റായ പ്രചാരവേലകൾ ആണ് നടത്തുന്നത്. പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണത്. ഗവര്‍ണര്‍ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലര്‍ത്തുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
English Sumamry: Disappointed that the governor did not get what he expected: MV Govindan
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.