23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
November 20, 2024
October 17, 2024
October 15, 2024
October 14, 2024

വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Janayugom Webdesk
കോഴിക്കോട്
July 26, 2022 9:41 pm

വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ സ്കൂൾ അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അത്തോളിയിലെ ഹൈസ്കൂൾ അധ്യാപകനായ വി കെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയത്.

അധ്യാപകൻ നഗ്നതാ പ്രദർശനം നടത്തിയെന്ന് കാണിച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് പ്രധാനാധ്യാപികയ്ക്ക് പരാതി നൽകിയത്. തുടർന്ന് പ്രധാനാധ്യാപിക അത്തോളി പൊലീസിന് പരാതി കൈമാറി.

സംഭവത്തിൽ മൂന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അധ്യാപകൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

Eng­lish summary;display of nudi­ty in front of stu­dents; The teacher’s antic­i­pa­to­ry bail appli­ca­tion was rejected

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.