23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 11, 2024
December 10, 2024

ശ്രീലങ്കയിൽ സൈന്യവും പൊലീസും തമ്മിൽ തർക്കം

Janayugom Webdesk
കൊളംബോ
April 6, 2022 1:35 pm

സർക്കാരിനെതിരെ ജനകീയ പ്രതിഷേധങ്ങൾ ശക്തമായ ശ്രീലങ്കയിൽ പരസ്പരം കൊമ്പുകോർത്ത് സൈന്യവും പൊലീസും. തലസ്ഥാനമായ കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രത്യേക സേനാ വിഭാഗത്തെ പൊലീസ് തടഞ്ഞു. നടപടി ചോദ്യം ചെയ്ത് സൈനികരും രംഗത്തിറങ്ങിയതോടെ രംഗം വഷളായി.

പാർലമെന്റിന് സമീപം സ്ത്രീകളും കുട്ടികളും പ്രായമായവരും പ്രതിഷേധം നടത്തുകയായിരുന്നു. മാർച്ചിനിടയിലേക്ക് മുഖംമൂടിധാരികളായ ഒരു കൂട്ടം സൈനികർ അടയാളപ്പെടുത്താത്ത ബൈക്കുകളിൽ എത്തി. റൈഫിളുകൾ ഉൾപ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു.

സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത് വാക്കേറ്റത്തിനു കാരണമായി. പിന്നാലെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. സംഭവത്തിൽ കരസേനാ മേധാവി ശവേന്ദ്ര സിൽവ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

Eng­lish summary;Dispute between Army and Police in Sri Lanka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.