ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതിനുപിന്നാലെ അമ്പതിലധികംപേരുടെ കണ്ണിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലാണ് സംഭവം. കൗമാരക്കാരാണ് കണ്ണിന് ചികിത്സതേടി ആശുപത്രിയിലെത്തിയവരില്‍ ഭൂരിഭാഗംപേരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇവരിൽ 45 പേരെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് വിട്ടു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ തുടരുകയാണെന്നും അവർക്ക് ശസ്ത്രക്രിയ നടത്തിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹൈദരാബാദ് പോലീസ് കമ്മീഷണർ സന്ദീപ് ഷാൻഡിലിയയാണ് പൊതു റോഡുകളിലും പൊതുസ്ഥലങ്ങളിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപന പ്രകാരം നവംബർ 12 മുതൽ നവംബർ 15 വരെ ഉത്തരവുകൾ പ്രാബല്യത്തിൽ തുടരും.
English Summary: Diwali celebration: Reports of 50 eye injuries
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.