17 May 2024, Friday

Related news

May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്;തമിഴ്നട്ടില്‍ ബിജെപിക്കെതിരേ മുഴുവന്‍ സീറ്റും ഡിഎംകെ മുന്നണിനേടുമെന്ന് സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2022 3:50 pm

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്ന ലക്ഷ്യത്തില്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളും, മതേതര പാര്‍ട്ടികളും രംഗത്ത് സജീവമായിരിക്കെ തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റുകളും, പുതുച്ചേരിയിലെ ഒരു സീററും ഉള്‍പ്പെടെ 40 സീറ്റുകളും ഡിഎംകെയുടെ നേതൃത്തിലുള്ള മുന്നണി നേടുമെന്ന് പാര്‍ട്ടി പ്രസിഡന്‍റും,തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റുകളില്‍ 38 സീറ്റുകളും നേടിക്കൊണ്ട് തമിഴ്നാട്ടില്‍ ഡി എം കെ നയിക്കുന്ന സഖ്യം വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ സഖ്യം വിജയിച്ചു. ഡി എം കെ 20, കോണ്‍ഗ്രസ് 8, സി പി ഐ 2,സി പി എം 2, വി സി കെ 2, മുസ്ലീം ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ, എം ഡി എം കെ 1 എന്നിങ്ങനെയായിരുന്നു സംസ്ഥാനത്ത് സഖ്യത്തിന് ലഭിച്ച സീറ്റുകള്‍.അണ്ണാ ഡി എം കെ വിജയിച്ച തേനി മാത്രമാണ് ഡി എം കെ സഖ്യത്തിന് നഷ്ടമായത്.

എന്നാല്‍ 2024 ല്‍ നടക്കാന്‍ പോവുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തേനിയും പിടിച്ച് സമ്പൂർണ്ണ വിജയമാണ് ഡി എം കെ ലക്ഷ്യമിടുന്നത്.2024ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളും പുതുച്ചേരിയിലെ ഏക സീറ്റും ഡി എം കെ സഖ്യം പിടിച്ചെടുക്കും. “നമ്മുടെ ലക്ഷ്യം ’40 സീറ്റുകളും നമ്മുടേതാണ്, രാജ്യം നമ്മുടേതാണ്’ എന്ന മുദ്രാവാക്യമാണ്” വിരുദുനഗർ ജില്ലയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ സ്റ്റാലിന്‍ പറഞ്ഞു.അഭിമാനം നിലനിറുത്തണമെങ്കിൽ 40ൽ 40 സീറ്റും നേടണമെന്നും സ്റ്റാലിൻ പറഞ്ഞു.

നമക്ക് മുഴുവൻ രാജ്യത്തോടും കടമയുണ്ട്. ഫെഡറലിസം, സംസ്ഥാന സ്വയംഭരണം, മതേതരത്വം, സാമൂഹിക നീതി, സമത്വം തുടങ്ങിയ നമ്മുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലാണ് തിരഞ്ഞെടുപ്പ് പോരാട്ടം, അതായത് ഡി എം കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യവും ബി ജെ പിയും തമ്മിലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019 ലെ പ്രകടനം ആവർത്തിക്കാനല്ല, അതിനും മുകളില്‍ നേടാന്‍ നമുക്ക് സാധിക്കണം.

ആര്യൻ മോഡലില്‍ ആളുകളെ ഉയർന്നവരും താഴ്ന്നവരുമായി വേർതിരിക്കുമ്പോൾ ദ്രാവിഡ മാതൃക സാമൂഹിക നീതിയിലും സമത്വത്തിലും അധിഷ്ഠിതമാണെന്നും സ്റ്റാലിൻ പറഞ്ഞു. വിവിധ വികസന സൂചികകളിൽ തമിഴ്‌നാട് ഒന്നാം സ്ഥാനത്താണെന്നും ജി ഡി പിയിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാമതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ ഹിന്ദിയെ ഏകീകൃത ഭാഷയാക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നും ഗവർണർ ആർ എൻ രവിയുടെ നിയമനത്തിലൂടെ കേന്ദ്രസർക്കാർ ഇരട്ട ഭരണ മാതൃക നടപ്പാക്കാനാണ് ശ്രമിക്കുന്നത്. 

ജിഎസ്ടി സാമ്പത്തികത്തിനുള്ള നമ്മുടെ അവകാശവും നീറ്റ് വിദ്യാഭ്യാസത്തിനുള്ള അവകാശവും ഇല്ലാതാക്കിയെന്നും സ്റ്റാലിൻ പറഞ്ഞു.കേന്ദ്രസർക്കാരിന്റെ നിരവധി പരിപാടികൾ പൊതുജനക്ഷേമത്തിന് എതിരാണ്. ഇതിനെല്ലാം തടയിടാൻ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും നമ്മുടെ സഖ്യം വിജയിച്ച് പാർലമെന്റിലേക്ക് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 Lok Sab­ha elec­tions: DMK Alliancewill win all seats against BJP in Tamil­nadu, says Stalin

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.