29 May 2024, Wednesday

Related news

May 26, 2024
May 26, 2024
May 25, 2024
May 22, 2024
May 22, 2024
May 21, 2024
May 18, 2024
May 17, 2024
May 16, 2024
May 14, 2024

ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈക്കെതിരെ 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡിഎംകെ

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2023 12:58 pm

ബിജെപി തമിഴ്നാട് ഘടകംസംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ നഷ്ടപരിപാരത്തിന് നോട്ടീസ് അയച്ച് ഡിഎംകെ പാര്‍ട്ടിക്കും പാര്‍ട്ടി പ്രസിഡന്‍റും, മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെതിരെ അണ്ണാമലൈനടത്തിയ ആരോപണങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും 500കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെയുടം സംഘടനാ സെക്രട്ടറി ആര്‍ എസ് ഭാരതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചിരിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ സാധിക്കാതിരുന്ന അണ്ണാമലൈയും ബിജെപിയും,ഡിഎംകെയ്ക്കും പാര്‍ട്ടി അധ്യക്ഷനും മറ്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഡിഎംകെ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങളുമായി അണ്ണാമലൈ രംഗത്തെത്തിയിരുന്നു. 2011ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളില്‍ നിന്ന് എം.കെ സ്റ്റാലിന്‍ 200 കോടി രൂപ കൈപ്പറ്റി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്. സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റേതുള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് വിട്ട്, ഇതിനെതിരെയും അണ്ണാമലൈ രംഗത്ത് വന്നിരുന്നു.

വ്യക്തികളുടെ സ്വത്തും പാര്‍ട്ടിയുടെ സ്വത്തും തമ്മിലുള്ള വ്യത്യാസമെങ്കിലും അണ്ണാമലൈ മനസിലാക്കണമെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ഭാരതി പറഞ്ഞു.2019ല്‍ ബിജെപി ഡല്‍ഹിയിലും മധ്യപ്രദേശിലും തങ്ങളുടെ പുതിയ പാര്‍ട്ടി ഓഫീസുകള്‍ തുറന്നിരുന്നു,700 കോടിയും 100 കോടിയുമായിരുന്നു ഇതിന്റെ ചെലവ്, ഈ തുകയുടെ ഉറവിടത്തെക്കുറിച്ച് ബിജെപി എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ആ തുക മുഴുവനും അഴിമതിയിലൂടെ സമ്പാദിച്ച അനധികൃത സ്വത്താണെന്ന് പറയാന്‍ കഴിയുമോ എന്നും ഭാരതി ചോദിക്കുന്നു

Eng­lish Summary:
DMK has demand­ed Rs 500 crore com­pen­sa­tion against BJP Tamil Nadu state pres­i­dent Annamalai

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.