14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 27, 2024
August 9, 2024
July 22, 2024
July 14, 2024
July 6, 2024
July 5, 2024
July 2, 2024
May 10, 2024
May 7, 2024

നിശബ്ദ കൊലയാളിയെ അകറ്റു, ഹൃദയം പറയുന്നത് കേള്‍ക്കൂ: ഡോക്ടര്‍ പറയുന്നു…

ഡോ.രാജലക്ഷ്മി എസ്
SUT ഹോസ്പിറ്റൽ, പട്ടം
September 29, 2023 3:43 pm

സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനത്തില്ക്ക് നാം എത്തിചേര്‍ന്നിരിക്കയാണ്. ഹൃദ്രോഗം വര്‍ഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ 1 നിശബ്ദ കൊലയാളിയായി തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് ഇതിന്റെ പ്രാധാന്യം.

ഹൃദയ സംരക്ഷണത്തെക്കുറിച്ചും ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇന്നത്തെ ദിവസത്തെ നമ്മുടെ ഉദ്ദേശം. പുതിയ സാഹചര്യത്തില്‍ ഹൃദയ സംരക്ഷണത്തിനായി നാം ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് അറിയാനും ശ്രദ്ധിക്കാനും നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനുമുള്ളതെന്ന് നോക്കാം. ‘ഹൃദ്യമായി ഹൃദയത്തെ മനസ്സിലാക്കൂ’ എന്നാണ് ലോക ഹൃദയ സംഘടന 2023ല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ ഹൃദയത്തെ അറിയുവാനും മനസ്സിലാക്കാനുമുള്ള ഒരു അവസരമാണ് ഈ ഹൃദയ ദിനം. ഹൃദയ സംരക്ഷണത്തെപ്പറ്റി അവബോധമുള്ള ഒരാള്‍ക്ക് മാത്രമേ ഹൃദയാരോഗ്യം പരിപാലിക്കാന്‍ സാധിക്കുകയുള്ളു. 

നമ്മള്‍ ഓരോരുത്തരും കുടുംബം, അയല്‍ക്കാര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ ഇങ്ങനെ നമുക്ക് ചുറ്റും ഉള്ളവര്‍ക്ക് ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കണം. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും മൂലം നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാന്‍ സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം എന്നിവയാണ്.

ആരോഗ്യകരമായ ഭക്ഷണരീതി

· പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.

· ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

· പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
വ്യായാമം

ജീവിതം ചലനാത്മകമാവട്ടെ.. ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ — ഓട്ടമോ, നടത്തമോ, കളികളോ ആവട്ടെ. അവനവനായി സമയം കണ്ടെത്തുക. മനസ്സിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദ്ദം കുറയട്ടെ. IT മേഖലയില്‍ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര്‍ കുത്തിയിരുന്ന് രോഗം വിലയ്ക്കു വാങ്ങുന്ന പോലെയാണ് സ്ഥിതി. ജിം, സുംബ ഡാന്‍സ്, വ്യായാമം ‚ചെയ്യാനുള്ള സൗകര്യം എന്നിവ പല ജോലി സ്ഥലത്തും തയ്യാറാക്കി നല്‍കി വരുന്നു.

ജീവിതശൈലി രോഗങ്ങള്‍ കടന്നു വരുന്ന പ്രായം ഗണ്യമായി കുറഞ്ഞു വരികയാണ്. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്ത സമ്മര്‍ദം, അമിത കൊളെസ്ട്രോള്‍ എന്നിവ ആഹാരക്രമം, വ്യായാമം എന്നിവ കൂടാതെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ ഉപയോഗിച്ചും നിയന്ത്രിക്കുക.

അഥവാ നിങ്ങള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ സംശയം തീര്‍ക്കാന്‍ നിര്‍ദ്ദേശപ്രകാരം പരിശോധനകള്‍ക്ക് വിധേയനാവുക — ഇസിജി, ട്രോപോനിന്‍ ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില്‍ ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി, ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെ രോഗം കണ്ടുപിടിക്കാനാവും.

രോഗമുള്ളവര്‍ക്ക് ചികിത്സ സംവിധാനങ്ങളെല്ലാം സര്‍വ്വസാധാരണമായി ലഭ്യമാണ്. മരുന്നുകള്‍ കൂടാതെ ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി, എന്നിവയും ആവശ്യം വന്നേക്കാം. ഇതു കൂടാതെ അതിനൂതനമായ ചില ചികിത്സാ രീതികള്‍ — അതായത് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര്‍ വയ്ക്കുന്നത് (Lead­less pace­mak­er) തുടങ്ങിയവ വരെ ഇപ്പോള്‍ ലഭ്യമാണ്. എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.

ഡോ.രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.