റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ചാരന്‍ ക്രിസ്റ്റഫര്‍ സ്റ്റീലി പുടിന് ഗുരുതരമായ രോഗമുണ്ടെന്നും അദ്ദേഹത്തിനൊപ്പം സദാസമയവും ഡോക്ടര്‍മാരുടെ സംഘം ഉണ്ടെന്നുമാണ് അവകാശവാദം.
ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമിടെ കൂടുതല്‍ തവണ ഇടവേള എടുക്കുന്നുണ്ടെന്നും പുടിന്‍ അവശനാണെന്നതിനു തെളിവായി സ്റ്റീലി ചൂണ്ടിക്കാട്ടുന്നു. ഇടവേളകളില്‍ വിദഗ്ധ സംഘം പുടിന് ആവശ്യമായ വെെദ്യസഹായം നല്‍കും. അദ്ദേഹത്തിന് ഗുരുതരമായ അസുഖമുണ്ട്. അത് എത്രത്തോളം മാരകമോ ഭേദമാക്കാനാകാത്തതോ ആണെന്ന് വ്യക്തമല്ല. എന്നാല്‍ , അത് നിലവില്‍ റഷ്യയുടെ ഭരണത്തിൽ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ട്, സ്റ്റീൽ കൂട്ടിച്ചേർത്തു.
പുടിന് രക്താര്‍ബുദമുണ്ടെന്ന മുന്‍ റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അദ്ദേഹം ചര്‍ച്ചകളിൽ പങ്കെടുക്കാൻ ബോഡി ഡബിൾ ഉപയോഗിക്കുന്നതായും വാദങ്ങളുണ്ട്.
English Summary: Doctors with Putin full time; Former British spy
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.