ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് പാരാസെറ്റാമോള്‍ ഗുളികയായ ഡോളോ കുറിച്ച് നല്‍കാൻ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. വിഷയം അതീവ ഗൗരവകരമായ കാര്യമാണെന്നും, ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.
ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് 1000 കോടി രൂപ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നുള്ള രേഖകള്‍ കണ്ടെത്തിയത്. ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയില്‍ ഐടി സ്‌ക്വാഡ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് റെയ്ഡിനിടെ ലഭിച്ച രേഖകളില്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ പണം നല്‍കിയത് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തിയത്.
English Summary: Dolo-650 makers gave freebies worth Rs 1,000 crore to doctors for prescribing tablet
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.