23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 14, 2024
August 6, 2024
July 11, 2024
June 10, 2024
May 20, 2024
May 19, 2024
May 18, 2024
December 8, 2023
April 29, 2023
March 31, 2023

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ മരിച്ച കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

Janayugom Webdesk
ശാസ്താംകോട്ട
November 28, 2021 9:12 pm

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ മരിച്ച കേസ്സിലെ പ്രതി ഉൾപ്പെടെ മൂന്ന് പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ.ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ മരണപ്പെട്ട കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മൈനാഗപ്പള്ളി കടപ്പാ കല്ലുംപുറത്ത് വീട്ടിൽ പ്രഭാകരൻ (58) അറസ്റ്റിലായത് തൃശൂർ മാളയിൽ നിന്നാണ്.കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പല പേരുകളിൽ ഒളിച്ചു കഴിയുകയായിരുന്നു.

പ്രഭാകരന്‍

 

അനധികൃതമായി ചാരായം കൈവശംവെച്ച കേസിലെ പ്രതിയായ കുന്നത്തൂർ തെക്കഞ്ചേരിയിൽ വീട്ടിൽ ഗണേശൻ അറസ്റ്റിലായത് 24 വർഷത്തിന് ശേഷമാണ്.മലപ്പുറം ജില്ലയിലെ മുന്നിയൂരിൽ നിന്നാണ് ഇയ്യാൾ അറസ്റ്റിലായത്. 2007ൽ പണവുമായി സഞ്ചരിച്ച യുവാവിനെ ആഞ്ഞിലിമൂട്ടിൽ വച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മലപ്പുറം വേങ്ങര പുലിക്കോടൻ വീട്ടിൽ മുഹമ്മദ് റാഫിയെ മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട എസ്.എച്ച്.ഒ അനുപിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ രാജേഷ്,വിമൽഘോഷ്,സിപിഒ സുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.വിവിധ കോടതികളിലായി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: domes­tic vio­lence; accused arrested
You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.