ഡോ. എം കെ ജയരാജിന് കാലിക്കറ്റ് സര്‍വകലാശാല വിസിയായി തുടരാം. വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, കാലടി വിസിയെ പുറത്താക്കിയ ചാൻസലറുടെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല.
യുജിസി യോഗ്യത ഇല്ലാത്തതിന്റെ പേരിലാണ് കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്റെ പേരിൽ സുപ്രീം കോടതി പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു. കോടതി പുറത്തായാക്കിവരും കാലാവധി കഴിഞ്ഞവർക്കും ശേഷം ബാക്കിയുണ്ടായ നാല് പേരിൽ രണ്ട് പേരെയാണ് ഈ മാസം ഏഴിന് ഗവർണർ പുറത്താക്കിയത്.
English Summary: Dr MK Jayaraj may continue as Calicut VC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.