23 December 2024, Monday
KSFE Galaxy Chits Banner 2

ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വിസി

Janayugom Webdesk
തിരുവനന്തപുരം
March 31, 2023 4:35 pm

വൈസ് ചാന്‍സലര്‍ സിസ തോമസ് വിരമിക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വിസിയായി ഡിജറ്റല്‍ സര്‍വകലാശാല വിസിയായിരുന്ന ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. 

സര്‍ക്കാര്‍ നല്‍കിയ പാനലില്‍നിന്നാണ് സജി ഗോപിനാഥിനെ ഗവര്‍ണര്‍ നിയമിച്ചത്. സജി ഗോപിനാഥ് ശനിയാഴ്ച ചുമതലയേല്‍ക്കും. സിസ തോമസ് വിരമിക്കുന്ന സാഹചര്യത്തില്‍ പകരം വിസിയെ നിയമിക്കുന്നതിന് സര്‍ക്കാരിനോട് ഗവര്‍ണര്‍ പാനല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് മൂന്ന് പേരടങ്ങുന്ന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ് നല്‍കി. ഈ പട്ടികയിൽ പ്രഥമ പരിഗണന സജി ഗോപിനാഥിനായിരുന്നു. തുടർന്ന് ഈ പട്ടികയില്‍നിന്ന് ഗവര്‍ണര്‍ സജി ഗോപിനാഥിനെ സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വിസിയായി നിയമിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Dr Saji Gopinath is the Inter­im VC of the Tech­ni­cal University

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.