20 December 2025, Saturday

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്: സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം മന്ത്രി ഒ ആര്‍ കേളു

Janayugom Webdesk
തിരുവനന്തപുരം
June 30, 2024 11:31 am

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുെട കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഒ ആര്‍ കേളു. പട്ടികവര്‍ഗ- വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗോത്രമേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് ജില്ലാ വികസനസമിതി യോഗത്തിൽ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം.

എൽപി, യുപി സ്‌കൂൾ തലത്തിൽ ഗോത്രവർഗ വിദ്യാർഥികളുടെ പഠനം സംബന്ധിച്ച് അവലോകനം ശക്തമാക്കണം. എഴുത്തും വായനയും അറിയാമെന്ന കാര്യം ഉറപ്പാക്കി ദീർഘകാല വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.മഴക്കാലം ശക്തിപ്രാപിക്കുന്നതിനാൽ ജില്ലയിൽ പ്രത്യേക ജാഗ്രത വേണം.

പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി വേഗത്തിൽ സ്വീകരിക്കാൻ വില്ലേജ് ഓഫീസർമാർക്ക് മന്ത്രി നിർദേശം നൽകി. മനുഷ്യ — വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡിപിആർ പുനഃപരിശോധിക്കണം. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ വനത്തിനകത്ത് വനത്തിനകത്ത് ഫലവൃക്ഷങ്ങൾ, വെള്ളം എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾ ദ്രുതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു

Eng­lish Summary:
Dropout of Sched­uled Caste Stu­dents: Min­is­ter OR Kelu to sub­mit com­pre­hen­sive report

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.