8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
August 26, 2024
August 19, 2024
August 18, 2024
August 17, 2024
August 15, 2024

കാറില്‍ മയക്കുമരുന്നും തോക്കും കടത്തിയ കേസ്; പ്രമുഖ വ്ലോഗര്‍ വിക്കി തഗ് എക്സൈസ് പിടിയില്‍

Janayugom Webdesk
പാലക്കാട്
November 18, 2022 9:47 am

കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വ്ലോഗര്‍ വിക്കി തഗ് ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു(25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ് വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ നിന്ന് 40 ഗ്രാം മെത്താംഫെറ്റമിൻ, തോക്കും വെട്ടുകത്തിയും കണ്ടെത്തി. വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ ഇവര്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. 

ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ചു തര്‍ത്താണ് കാര്‍ പോയത്. പിന്തുടര്‍ന്ന് എത്തിയ എക്സൈസ് സംഘം പാലക്കാട് ചന്ദ്രനഗറില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തിയത്. കാറില്‍ നിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്സൈസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടി. പിടിച്ചെടുത്ത തോക്കിന് ലൈസന്‍സുണ്ടായിരുന്നില്ല. ‘വിക്കി തഗ്’എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായും അന്വേഷണ സംഘം പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ളയാളാണ് വിഘ്നേഷ്. 

Eng­lish Summary:Drug and gun smug­gling case in car; Promi­nent vlog­ger Vicky Thug
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.