28 December 2024, Saturday
KSFE Galaxy Chits Banner 2

മയക്കുമരുന്ന് കടത്ത്: പട്ടാള വാഹനങ്ങളിലും പരിശോധന നടത്തണമെന്ന് മേഘാലയ ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2022 9:07 pm

മയക്കുമരുന്ന് കടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ പട്ടാള വാഹനങ്ങളിലുള്‍പ്പെടെ പരിശോധന നടത്തണമെന്ന് മേഘാലയ ഹൈക്കോടതിയുടെ നിര്‍ദേശം. രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയില്‍ മയക്കുമരുന്ന് കടത്ത് വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ്, പട്ടാള ട്രക്കുകളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തണമെന്ന് മേഘാലയ ഹൈക്കോടതി ഇന്ത്യന്‍ ആര്‍മിയോട് ആവശ്യപ്പെട്ടത്. സാധാരണഗതിയില്‍ പൊലീസ് ചെക്ക്പോസ്റ്റുകളില്‍ പട്ടാള വാഹനങ്ങള്‍ പരിശോധിക്കാറില്ല.

മേഘാലയയില്‍ മയക്കുമരുന്ന് എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ മീന ഖര്‍കോംഗോര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.

Eng­lish summary;Drug traf­fick­ing: Megha­laya High Court directs inspec­tion of mil­i­tary vehicles

You may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.