പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ഡിആര്‍ഐ തിരയുന്ന തനിക്ക് കേസില്‍ പങ്കില്ലെന്ന് മലപ്പുറം ഇന്ത്യനൂര്‍ സ്വദേശി മന്‍സൂര്‍. കഴിഞ്ഞ ഞായറാഴ്ച മുംബൈയില്‍ നടന്നത് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന മന്‍സൂര്‍ വീഡിയോകോളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമൃത് പട്ടേല്‍ എന്നയാള്‍ തന്റെ കണ്ടെയ്നറില്‍ അയച്ച പാഴ്സലിലായിരുന്നു ലഹരിയെന്നും ദക്ഷിണാഫ്രിക്കന്‍ പൊലീസിനോട് അമൃത് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മന്‍സൂര്‍ പറഞ്ഞു. കേസില്‍ പിടിയിലായ വിജിന് ലഹരികടത്തുമായി ബന്ധമില്ലന്നും മന്‍സൂര്‍ പറഞ്ഞു.
പഴങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയകേസില്‍ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെയാണ് അറസ്റ്റുചെയ്തിരുന്നത്. വിജിന്റെ പങ്കാളിയും ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്സ്പോര്‍ട്സ് ഉടമയുമായ തച്ചപറമ്പന്‍ മന്‍സൂറിനായി തിരച്ചില്‍ നടന്നുവരുന്നതിനിടെയാണ് ഒളിവില്‍ കഴിയുന്ന മന്‍സൂറിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ലഹരിക്കടത്ത് സംഘത്തിലെ രാജ്യാന്തരശൃംഖലയ്ക്കായി ഡിആര്‍ഐ വലവിരിച്ചുകഴിഞ്ഞിട്ടുണ്ട്. വിജിന്‍ വര്‍ഗീസ് പിടിയിലായതിന് പിന്നാലെ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സിന്റെ കാലടിയിലെ ഗോഡൗണില്‍ എക്സൈസിന്റെ പരിശോധന നടന്നിരുന്നു. ഇവിടെ നിന്ന് പഴങ്ങള്‍ വിതരണം ചെയ്ത സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന തുടരും.
അതേ സമയം മകന് ഹരിക്കടത്തില്‍ പങ്കില്ലെന്നാരോപിച്ച് മന്‍സൂറിന്റെ പിതാവ് മൊയ്തീന്‍ അഹമ്മദ് രംഗത്തുന്നു. സഹായിയായ ഗുജറാത്ത് സ്വദേശി കണ്ടെയ്നറില്‍ പാഴ്സല്‍ നിറച്ചിരുന്നുവെന്നും കണ്ടെയ്നര്‍ അയക്കുമ്പോള്‍ മന്‍സൂര്‍ നാട്ടിലായിരുന്നുവെന്നുമാണ് പിതാവ് പറയുന്നു. ഡിആര്‍ഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടില്‍ പരിശോധന നടത്തിയെന്നും മൊയ്തീന്‍ അഹമ്മദ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു കഴിഞ്ഞ ഞായറാഴ്ച മുംബൈയില്‍ നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെയാണ് അറസ്റ്റ് ചെയ്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. മോര്‍ ഫ്രഷ് എക്സ്പോര്‍ട്സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് മകന്‍ ചതിക്കപ്പെട്ടതാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി മന്‍സൂറിന്റെ പിതാവ് രംഗത്തുവന്നത്.
മകന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും കഴിഞ്ഞ ഞായറാഴ്ചയാണ് അവന്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും ടിപി മൊയ്തീന്‍ പറഞ്ഞു. 15 വര്‍ഷത്തോളമായി ദക്ഷിണാഫ്രിക്കയിലാണ് മന്‍സൂര്‍. കഴിഞ്ഞമാസം 19 ന് ആണ് നാട്ടില്‍ നിന്ന് തിരിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ ചികിത്സക്കായിട്ടായിരുന്നു നാട്ടിലെത്തിയത്. ഇതിന് മുമ്പ് ഒരു തരത്തിലുള്ള കേസിലും അവന്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും തെറ്റ് ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും മന്‍സൂറിന്റെ പിതാവ് പറയുന്നു. ഓസ്‌ട്രേലിയയിലേക്കെന്ന് പറഞ്ഞായിരുന്നു ട്രാവല്‍സുകാര്‍ മകനെ കൊണ്ടുപോയത്. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം അങ്ങോട്ട് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആഫ്രിക്കയിലേക്ക് പോയതെന്നും മൊയ്തീന്‍ അഹമ്മദ് പറഞ്ഞു. മന്‍സൂറുമായി കാലടി സ്വദേശി ലിജിന്‍ വര്‍ഗീസ് ലഹര വസ്തുക്കള്‍ കടത്തിയെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
പഴങ്ങള്‍ കൊണ്ടുപോവുന്ന ട്രക്കില്‍ നിന്ന് 198 കിലോ ഗ്രാം എംഡിഎംഎയും ഒമ്പത് കിലോ കൊക്കെയിനുമായിരുന്നു പിടികൂടിയത്. തുടര്‍ന്ന് ലിജിന്‍ വര്‍ഗീസിന്റെ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ലിജിന്‍ വര്‍ഗീസ് നല്‍കിയിരിക്കുന്ന മൊഴി.
English summary; Drug trafficking worth Rs 1476 crore; A native of Malappuram, who is wanted by DRI, says he has no role in the case
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.