23 January 2026, Friday

Related news

December 5, 2025
October 8, 2025
December 14, 2024
December 11, 2024
November 19, 2024
September 13, 2024
February 9, 2024
December 14, 2023
October 31, 2023
July 25, 2023

സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് മരിച്ച ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ ജീവനും പൊലിഞ്ഞു

ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു
webdesk
June 15, 2023 12:06 am

സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് മരിച്ച ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഭാര്യയുടെ ജീവനും പൊലിഞ്ഞു. ബാലുശ്ശേരി കോക്കല്ലൂരില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റ താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന്റെ(30) മരണം ഇന്ന് രാവിലെയും ഭാര്യ വിഷ്ണുപ്രിയ (26) രാത്രി ഒമ്പതോടെയുമാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു രണ്ടുപേരും. കൊയിലാണ്ടി ചേലിയ എമ്മെച്ചംകണ്ടി വേലായുധന്റെയും സരസ്വതിയുടെയും ഏകമകളാണ് വിഷ്ണുപ്രിയ. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണന്റെയും സത്യയുടെയും ഏക മകനായ അഖില്‍ ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റിയംഗവുമാണ്. രാത്രി മരിച്ച വിഷ്ണുപ്രിയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും.

 

Eng­lish Sam­mury: Road Acci­dent DYFI unit sec­re­tary and his wife died

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.