22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 26, 2024
November 21, 2024
November 21, 2024
November 14, 2024

ഹൈക്കോടതിയിലേക്ക്‌ 10,000 തൊഴിലാളികളുടെ മാര്‍ച്ച്

Janayugom Webdesk
തിരുവനന്തപുരം
April 12, 2022 9:57 am

ഹൈക്കോടതിയിലേക്ക്‌ 10,000 തൊഴിലാളികളുടെ മാര്‍ച്ച്. പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശം നിരോധിച്ച ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് 10,000 തൊഴിലാളികൾ ഹൈക്കോടതിയിലേക്ക്‌ മാർച്ച് നടത്തും.

മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ചോദ്യംചെയ്ത് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. തൊഴിലാളികൾക്ക് അവരുടെ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകാതെയായിരുന്നു നിരോധ ഉത്തരവ്.

തൊഴിലാളികൾക്ക് സംഘംചേരാനും കൂട്ടായി വിലപേശാനും ന്യായമായ ആവശ്യങ്ങൾ അംഗീകരിപ്പിക്കാനും  പണിമുടക്കാനുമുള്ള അവകാശം  ഉറപ്പുനൽകുന്ന തൊഴിൽനിയമങ്ങൾ നിലനിൽക്കുമ്പോഴാണ്  നിരോധ ഉത്തരവ്. സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കളായ എളമരം കരീം എംപി, ആർ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകും.

Eng­lish Summary:10,000 work­ers march to high court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.