23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം

Janayugom Webdesk
ന്യൂഡൽഹി
November 12, 2022 10:40 pm

ഡൽഹിയിലും സമീപ നഗരങ്ങളിലും ഭൂചലനം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഏകദേശം 60 സെക്കൻഡ് നീണ്ട് നിന്ന ഭൂചലനം ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഡൽഹിയിൽ ഭൂചലനം ഉണ്ടാകുന്നത്. നോയിഡയിലും ഗുരുഗ്രാമിലും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ഡൽഹിയിലും അനുഭപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്ന് 212 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 

Eng­lish Summary:Earthquake again in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.