രാജ്യം കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ നിന്ന് മുക്തമാകുന്നതിനുമുമ്പെ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു. മുംബൈയില്‍ കോളജുകളും തമിഴ്നാട്ടില്‍ സ്കൂളുകളുമാണ് ഇന്ന് തുറന്നത്.
പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് മുംബൈയില്‍ ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകുക. തമിഴ്‌നാട്ടില്‍ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിച്ചത്. അതേസമയം സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിനുപുറമെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കൗണ്‍സിലിങ്ങ് സെന്ററുകള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്. ജോലി ഒഴിവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ നല്‍കുന്നതിനാണ് കൗണ്ഡസിലിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുക. വിദ്യാലയങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരിക്കും കൗണ്‍സിലിങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.
English Summary: Educational institutions were opened in Tamil Nadu and Mumbai
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.