23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 19, 2024
September 5, 2024
January 23, 2023
January 17, 2023
September 20, 2022
September 18, 2022
August 10, 2022
July 19, 2022
July 15, 2022
June 11, 2022

ബൂസ്റ്റര്‍ എടുത്തില്ലെങ്കില്‍ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി ആറ് മാസം മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2022 8:22 pm

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളിൽ കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തി കുറയുമെന്ന് പഠനം. ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍50–100 ദിവസങ്ങള്‍ക്കിടയില്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന എണ്ണത്തില്‍ 94 ശതമാനം കുറവ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് 200–250 ദിവസങ്ങൾ കഴിയുമ്പോള്‍ 80.4 ശതമാനമായി കുറയുന്നു. അതായത് ആറു മാസങ്ങള്‍ പിന്നിടുമ്പോള്‍ കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തി കുറയുമെന്ന് പഠനത്തില്‍ പറയുന്നു.

രണ്ടാമത്തെ ഡോസിന് ശേഷം ആറ് മാസത്തിനുള്ളിൽ ഗുരുതര കോവിഡ് രോഗത്തിനെതിരെ വാക്സിൻ സംരക്ഷണത്തിൽ കുറവ് കാണുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു.

വാക്സിന്റെ ഫലപ്രാപ്തി സമയ പരിധി കണ്ടെത്തുന്നതിനൊപ്പം ഇതിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചും ലാന്‍സെറ്റിന്റെ പഠനത്തില്‍ പറയുന്നുണ്ട്. പ്രായം കൂടിയവര്‍, കാന്‍സര്‍, അവയവമാറ്റം, കിഡ്നി സംബന്ധമായ അസുഖങ്ങളുള്ളവര്‍, രക്തസമ്മര്‍ദ്ദം, ഹൃദയതകരാര്‍, സ്വീകരിച്ച വാക്സിന്‍ തുടങ്ങിയവയെല്ലാം വാക്സിന്റെ ഫലപ്രാപ്തി കാലാവധിയെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: If the boost­er is not tak­en, the effec­tive­ness of the covid wax is only six months

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.