ഏക്നാഥ് ഷിൻഡെയുടെ മുഖ്യമന്ത്രികസേരയില്‍ മകനും എം പിയുമായ ശ്രീകാന്ത് ഷിൻഡെഇരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ വാക്ക് പോരിന് വഴിവെച്ചിരിക്കുന്നത്. ശ്രീകാന്ത് സൂപ്പർ സി എം കളിക്കുകയാണെന്ന ആരോപണവുമായി എൻ സി പി രംഗത്തെത്തി.
ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ ഫോട്ടോയ്ക്ക് മുന്നിലെ കസേരയിൽ ശ്രീകാന്ത് ഇരിക്കുന്നതാണ് ചിത്രം. കസേരയുടെ പിന്നിലെ ബോർഡിൽ ‘മഹാരാഷ്ട്ര സർക്കാർ‑മുഖ്യമന്ത്രി’ എന്ന് എഴുതിയത് കാണാം. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മകനാണ് ഉപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല, ഫോട്ടോ പങ്കിട്ട് കൊണ്ട് എൻ സി പി വക്താവ് വികാന്ത് വാർപെ ട്വീറ്റ് ചെയ്തു.‘ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. എന്തൊരു രാജധർമമാണിത്’,വാർപെ ട്വീറ്റിൽ പറഞ്ഞു.
വളരെ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയാണ് തനിക്ക് ചിത്രം അയച്ചതെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഓഫീസാണ് ഇതെന്നും രവികാന്ത് ആരോപിച്ചു. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ഈ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടത്താറുള്ളതെന്നും വാർപെ പറഞ്ഞു. ഇപ്പോൾ നവരാത്രി ആഘോഷത്തിരക്കിലായിരിക്കും മുഖ്യമന്ത്രി അതാവും മകന് സൂപ്പർ സി എം ആകാൻ അവസരം നൽകിയതെന്നും വാർപെ പരിഹസിച്ചു. മറ്റൊരു ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും പരിഹാസവും വിമർശനവുമായി രംഗത്തെത്തി.
ആദിത്യ താക്കറെ കാര്യങ്ങൾ കൈകാര്യം ചെയ്തപ്പോൾ അന്ന് വലിയ വിമർശനമായിരുന്നു ബഹി ജെ പി ഉന്നയിച്ചത്. ആദിത്യ താക്കറെ ഒരു മന്ത്രിയായിരുന്നിട്ട് കൂടിയായിരുന്നു വിമർശനം. എന്നാൽ ശ്രീനാഥ് മന്ത്രിയോ എന്തിന് എം എൽ എ പോലും അല്ല’, പ്രീയങ്ക ട്വീറ്റ് ചെയ്തു. അധികാര കൊതിമൂത്ത് ഉപമുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ ഓർത്ത് തനിക്ക് സഹതാപം തോന്നുന്നുവെന്ന് പ്രിയങ്ക ട്വീറ്റിൽ കുറിച്ചു. അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ശ്രീകാന്ത് രംഗത്തി.
തന്റെ വീട്ടിൽ നിന്നുള്ള ചിത്രമാണിതെന്നായിരുന്നു ശ്രീകാന്തിന്റെ വിശദീകരണം. തനിക്ക് പിന്നിൽ കാണുന്ന ബോർഡ് മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് വെർച്വൽ മീറ്റിംഗുകൾ നടക്കുന്നതിനാലാണ് അവിടെ കൊണ്ടുവന്ന് വെച്ചതെന്നും ഷിൻഡെ പറയുന്നു.ഒരു സ്ഥലത്ത് മാത്രമിരുന്ന് പ്രവർത്തിക്കുന്നയാളല്ല തന്റെ പിതാവ്. അദ്ദേഹം ഒരു ദിവസം 18 മുതൽ 20 മണിക്കൂർ നേരം വരെ ജോലി ചെയ്യുന്നുണ്ടെന്നും വിമർശനങ്ങൾക്ക് മറുപടിയായി ശ്രീനാഥ് പ്രതികരിച്ചു. ജനങ്ങളെ കാണാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും ഞാനും മുഖ്യമന്ത്രിയും ഇതേ ഓഫീസാണ് ഉപയോഗിക്കുന്നത്. അത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ ആയിരുന്നില്ല’, ശ്രീനാഥ് പറഞ്ഞു.
English Summary: Eknath Shinde’s son in CM chair; NCP scoffed
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.