സംസ്ഥാന മന്ത്രിസഭയുടെ നിയോജകമണ്ഡല പര്യടനമായ നവകേരള സദസ്സിന് വിപുലമായ സജ്ജീകരണം. സദസില്‍ പ്രഭാത സംവാദനത്തിന് ശേഷം ദിവസവും നാല് പൊതുയോഗങ്ങളാണ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസം പരമാവധി നാല് മണ്ഡലങ്ങളില്‍ ആണ് സദസ്. പൊതുയോഗങ്ങള്‍ക്ക് മുമ്പ് കലാപരിപാടികള്‍ ഉണ്ടാകും. സദസ് നടക്കുന്ന ജില്ലകളിലായി അഞ്ച് മന്ത്രിസഭാ യോഗങങള്‍ ഇതിനിടെനടക്കും.
സദസ്സിന്റെ ഭാഗമായി പൊതുയോഗങ്ങൾ ഉണ്ടാവും പൗരപ്രമുഖരുമായി കൂടിക്കാഴ്ചയും ഉണ്ടാവും. സ്വാതന്ത്ര്യ സമര പോരാളികൾ മഹിള യുവ വിദ്യാർത്ഥി പ്രതിനിധികൾ കോളേജ് യൂണിയൻ ഭാരവാഹികൾ പിന്നാക്ക വിഭാഗത്തിലെ പ്രതിഭകൾ, സാമുദായിക നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ കുറഞ്ഞത് 250 പേർ സംവാദത്തിന് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. സദസ്സ് തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് പ്രത്യേക പന്തലിൽ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിച്ച് തുടങ്ങും.
തുടർനടപടികൾക്കായി രസീത് നൽകും. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും പ്രത്യേക കൗണ്ടറുകൾ ഉണ്ടാവും. കുടിവെള്ളം, ശൗചാലയം, വൈദ്യസഹായം എന്നിവയും ഉണ്ടാവും. പരാതികളുടെ പുരോഗതി വീക്ഷിക്കാൻ ഓൺലൈൻ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്, കഴിയന്നവ അന്ന് തന്നെ തീർപ്പാക്കും. തീർപ്പാക്കാൻ പറ്റാത്ത പരാതികളിലെ തീരുമാനം പിന്നീട് അറിയിക്കും.
English Summary:
Elaborate setup for New Kerala audience
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.