18 May 2024, Saturday

Related news

May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 8, 2024
May 7, 2024

തെരഞ്ഞെടുപ്പ് ഹര്‍ജി: കെ ബാബുവിന് നോട്ടീസ്

Janayugom Webdesk
കൊച്ചി
September 6, 2021 9:05 pm

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹർജിയിൽ ഹൈക്കോടതി കെ ബാബുവടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും.

ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തെരഞ്ഞെടുപ്പിന് വോട്ട് അഭ്യർത്ഥിച്ചതെന്നും തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ് ബാബു നടത്തിയതെന്നും സ്വരാജ് ഹർജിയിൽ പറയുന്നു. അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പാണ് സ്ഥാനാർത്ഥി മണ്ഡലത്തിൽ വിതരണം ചെയ്തത്. ഈ സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും, ബാബുവിന്റെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും ഉൾപ്പെടുത്തി.

മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്റെ തോൽവി ആണെന്നും കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നും ഹർജിയിൽ പറയുന്നു.

eng­lish summary:Election Peti­tion: Notice to K Babu
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.