യുപി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദയനീയ പരാജയമാണ് അഞ്ചിടത്തെ തിരഞ്ഞെടുപ്പ് ഫലം. ഒരു സ്ഥലത്തും നിലം തൊടാതെ പരാജയത്തിന്റെ വക്കിലാണ് കോണ്‍ഗ്രസ്.
ഒരിടത്തും ഭൂരിപക്ഷം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇതിനോടകം തന്നെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. കോണ്‍ഗ്രസ് കോട്ടകളായ യുപിയിലെഅമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ഗാന്ധി കുടുംബത്തിന്റെ അസ്തമനത്തിനാണ് ഈ തിരഞ്ഞെടുപ്പ് തുടക്കമിടുകയെന്ന് ഉറപ്പാണ്. യുപിയില്‍ തിരഞ്ഞെടുപ്പ് നയിച്ച പ്രിയങ്ക ഗാന്ധി ഒരുപാട് പഴി കേള്‍ക്കുമെന്ന് ഉറപ്പാണ്. സംഘടനയില്‍ രാഹുല്‍ ഗാന്ധിക്കുള്ള പിടുത്തവും ഇതോടെ ഇല്ലാതാവും. പഞ്ചാബില്‍ കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നായിരുന്നു കരുതിയത്
എന്നാല്‍ വിചാരിച്ചതിനേക്കാള്‍ മോശം പ്രകടനമാണ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. സീറ്റിലാണ് രാഹുല്‍ ഗാന്ധിയാണ് ഇവിടെ പ്രചാരണം നയിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹം ഈ തോല്‍വിക്ക് മറുപടി പറയേണ്ടി വരും. അത് മാത്രമല്ല മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പരാജയപ്പെട്ടു. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തോറ്റു. ഇതെല്ലാം ഹൈക്കമാന്‍ഡിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാഹുല്‍ ഗാന്ധിയാണ് നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.
മോഡിസര്‍ക്കാരിനെതിരെ പല ദേശീയ വിഷയങ്ങളും വിലക്കയറ്റവും, ഇന്ധന വിലയും അടക്കമുള്ള കാര്യങ്ങളും രാഹുല്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ പ്രചാരണം വന്‍ പരാജയമായി എന്ന് ഉറപ്പാണ്. പഞ്ചാബിലെ തോല്‍വിയിലാണ് അദ്ദേഹത്തിന് ആദ്യം മറുപടി വരേണ്ടി വരിക. ചന്നിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും, സിദ്ദുവിനെ ഒരിക്കല്‍ പോലും നിയന്ത്രിക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. ആവശ്യ സമയത്ത് വിദേശത്ത് സന്ദര്‍ശനത്തിന് അടക്കം പോയത് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ഇമേജ് മോശമാക്കി. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും യാതൊരു ചലനവും ഉണ്ടാക്കാന്‍ രാഹുലിന് സാധിച്ചില്ല
പ്രിയങ്ക ഗാന്ധിക്കും ഈ തോല്‍വിയില്‍ നിന്ന് മാറാന്‍ സാധിക്കില്ല. ഉത്തര്‍പ്രദേശില്‍ പ്രചാരണം നയിച്ചത് പ്രിയങ്കയാണ്. കോണ്‍ഗ്രസിന്റെ കോട്ടയായ റായ്ബറേലിയില്‍ മൂന്നാം സ്ഥാനത്താണ് പാര്‍ട്ടി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി ഇവിടെ നിന്ന് മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന സൂചനയാണ് ലഭിക്കുന്നത്. 2017ല്‍ അമേഠിയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റം നടത്തിയപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ പരാജയത്തിന്റെ സൂചന ലഭിച്ചിരുന്നു.
അത് സംഭവിക്കുകയും ചെയ്തു. അനാരോഗ്യം കാരണം സോണിയ ഗാന്ധി ഇനി മത്സരിക്കാന്‍ സാധ്യതയില്ല. യുപിയിലെ ഫലം വന്നതോടെ പ്രിയങ്ക ഇനി ഇവിടെ തുടരുമെന്നും ഉറപ്പില്ല. കോണ്‍ഗ്രസിനുള്ളില്‍ അധികാര സമവാക്യങ്ങള്‍ ഇതോടെ മാറും. ഇതുവരെ മാറി നിന്ന് മിണ്ടാതിരുന്ന ജി23 നേതാക്കള്‍ ഇതോടെ ശക്തമാകും. ഗുലാം നബി ആസാദ് കശ്മീരില്‍ അധ്യക്ഷ പദവിക്കായി നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇത് നല്‍കേണ്ടി വരും. അത് മാത്രമല്ല ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയും മഹാരാഷ്ട്രയില്‍ സീനിയര്‍ നേതാക്കളും ഇതോടെ തലപ്പൊക്കും.
രാഹുല്‍ ഗാന്ധിക്ക് തീര്‍ച്ചയായും കപില്‍ സിബലില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്. ഗാന്ധി കുടുംബമില്ലാത്ത കോണ്‍ഗ്രസ് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയേക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഇതോടെ ബലപ്പെടും. നേരത്തെ തന്നെ കോണ്‍ഗ്രസില്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തണമെന്ന് ജി23 ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു ഹൈക്കമാന്‍ഡ്. ഇനി അത് നടക്കാന്‍ പോകുന്നില്ല. ഗാന്ധി കുടുംബത്തിന്റെ സ്വാധീനം കോണ്‍ഗ്രസില്‍ കുറയുമെന്ന് ഉറപ്പാണ്
രാഹുല്‍ ഗാന്ധിക്ക് ഇനിയും താന്‍ അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന് പറഞ്ഞിരിക്കാനാവില്ല. അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ വരെ ഇത്തവണ ആളുണ്ടായേക്കും. സംസ്ഥാന തലത്തില്‍ മുതല്‍ അടിമുടി മാറ്റം വേണമെന്നാണ് ജി23 വാദിക്കുന്നത്. അതിന് വഴങ്ങേണ്ടി വരും. ഇനി രാഹുല്‍ മാറി നിന്നാല്‍ ആരാകും പുതിയ അധ്യക്ഷനെന്ന ചോദ്യവും ശക്തമായി വരും. സച്ചിന്‍ പൈലറ്റ് അടക്കമുള്ള നേതാക്കളുടെ പേരുകള്‍ സീനിയര്‍ നേതാക്കള്‍ പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രാഹുല്‍ രാഷ്ട്രീയത്തില്‍ തന്നെ നിഷ്പ്രഭനാകും. സംഘടനാ തിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്താനാവും ഇനി കോണ്‍ഗ്രസിന്റെ ശ്രമം
കോണ്‍ഗ്രസില്‍ പരസ്യമായ പ്രശ്‌നങ്ങള്‍ ആരംഭിച്ചതിനാല്‍ രാഹുല്‍ ഗാന്ധി സമ്മര്‍ദത്തിലുമാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇനി വേഗത്തില്‍ നടത്തേണ്ടി വരും. ആരാകും പുതിയ അധ്യക്ഷനെന്ന കാര്യത്തില്‍ ഇതിനോടകം കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. അതേസമയം കോണ്‍ഗ്രസിലെ രാഹുല്‍ ബ്രിഗേഡിന്റെ തകര്‍ച്ച ഇതോടെ പൂര്‍ണമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നേരത്തെയാക്കാനും സാധ്യതയുണ്ട്.ഗാന്ധി കുടുംബത്തിന്റെ സ്വാധീനം കോൺഗ്രസിൽ കുറയുന്ന കാലം വീണ്ടുമെത്തും. സംസ്ഥാന തലത്തിൽ മുതൽ അടിമുടി മാറ്റം വേണമെന്നാണ് ജി23 വാദിക്കുന്നത്. അതിന് വഴങ്ങേണ്ടി വരും.
ഇനി രാഹുൽ മാറി നിന്നാൽ ആരാകും പുതിയ അധ്യക്ഷനെന്ന ചോദ്യവും ശക്തമായി വരും. കേരളത്തിലെ രമേശ് ചെന്നിത്തലയും ജി 23നൊപ്പം ചേരും. സച്ചിൻ പൈലറ്റിന്റെ നിലപാടുകളും ചർച്ചയാകും. എല്ലാവരും വിമർശിക്കുക കെസി വേണുഗോപാലിനെയാകുമെന്നതാണ് വസ്തുത. കേരളത്തിൽ ചെന്നിത്തലയെ വെട്ടിയത് രാഹുൽ ഗാന്ധിയാണ്. ഈ സാഹചര്യത്തിൽ പ്രതികാരം തീർക്കാൻ ചെന്നിത്തലയും ജി 23 കൂട്ടായ്മയ്‌ക്കൊപ്പം ചേരുമെന്നാണ് സൂചന.രാഹുൽ ഗാന്ധിയാണ് നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. മോദി സർക്കാരിനെതിരെ പല ദേശീയ വിഷയങ്ങളും വിലക്കയറ്റവും, ഇന്ധന വിലയും അടക്കമുള്ള കാര്യങ്ങളും രാഹുൽ ഉന്നയിച്ചിരുന്നു. എന്നാൽ രാഹുലിന്റെ പ്രചാരണം വൻ പരാജയമായി്.
പഞ്ചാബിൽ അമരീന്ദർ സിംഗിനെ കോൺഗ്രസിൽ നിന്ന് അകറ്റിയതും നവജോത് സിങ് സിദ്ദുവിനെ നേതാവാക്കിയതും ഗ്രൂപ്പ് 23 നേതാക്കൾ എതിർത്തിരുന്നു. എന്നാൽ അവരെ പരിഹസിച്ചായിരുന്നു രാഹുലിന്റെ പോക്ക്. ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയായിരുന്നു മുമ്പിൽ. അതും പരാജയമായി. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് 23 നേതാക്കൾ വിമത ശബ്ദം ശക്തമാക്കും. ഗുലാം നബി ആസാദ് തന്നെ നയിക്കാനുണ്ടാകുമെന്നാണ് സൂചന.കെസി വേണുഗോപാലിനെ മാറ്റണമെന്നത് മാത്രമായിരുന്നു ഈ ഗ്രൂപ്പിന്റെ ആവശ്യം. ഇതു പോലും രാഹുൽ അംഗീകരിച്ചില്ല
ഇതോടെയാണ് ഗുലാം നബി ആസാദും കൂട്ടരും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അകന്നത്. ലോക്‌സഭയിലെ കോൺഗ്രസ് പാർട്ടി നേതാവിനെ നിശ്ചയിച്ചതു മുതൽ രാഹുൽ വിമർശനത്തിലായി. .സോണിയാ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷ. ആക്ടിങ് അധ്യക്ഷയായ സോണിയാ ഗാന്ധിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഇടപെടലുകൾക്ക് കഴിയുന്നില്ല. രാഹുലാണ് എല്ലാം ഫലത്തിൽ നിയന്ത്രിക്കുന്നത്. പഴയ നല്ല നേതാക്കളെ ഒന്നും അടുപ്പിക്കുന്നതുമില്ല.
ഇതാണ് തോൽവിക്ക് കാരണമെന്നാണ് കോൺഗ്രസിലെ തന്നെ പൊതുവികാരംരണം സോണിയ ഗാന്ധി ഇനി മത്സരിക്കാൻ സാധ്യതയില്ല. യുപിയിലെ ഫലം വന്നതോടെ പ്രിയങ്ക ഇനി ഇവിടെ തുടരുമെന്നും ഉറപ്പില്ല.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ. സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കളുടെ പേരുകൾ സീനിയർ നേതാക്കൾ പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ രാഹുൽ രാഷ്ട്രീയത്തിൽ തന്നെ നിഷ്പ്രഭനാകും. ആരാകും പുതിയ അധ്യക്ഷനെന്ന കാര്യത്തിൽ ഇതിനോടകം കോൺഗ്രസിൽ ചർച്ച തുടങ്ങി കഴിഞ്ഞു. അതേസമയം കോൺഗ്രസിലെ രാഹുൽ ബ്രിഗേഡിന്റെ തകർച്ച ഇതോടെ പൂർണമായിരിക്കുകയാണ്.
English Summary:Election result: Rahul Brigade’s complete defeat, call for change of leadership
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.