15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 15, 2024
September 9, 2024
June 2, 2024
September 3, 2023
September 1, 2023
July 2, 2022
April 12, 2022
March 24, 2022
January 9, 2022

തെരഞ്ഞെടുപ്പ് ലക്ഷ്യം: മുംബൈയില്‍ ചെറുവാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കി

Janayugom Webdesk
മുംബൈ
October 15, 2024 3:52 pm

കാർ അടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയിൽ വരുന്ന വാഹനങ്ങൾക്ക് മുംബൈയിലേക്ക് പ്രവേശിക്കുന്നതിന് ടോൾ ഒഴിവാക്കി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ടോൾ ഇളവ് സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടായത്. വാഷി, വര്‍ളി , മുളുന്ദ് (എല്‍ബിഎസ് റോഡ്), മുളുന്ദ് (ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ), ദഹിസര്‍ എന്നിവിടങ്ങളിലായി മുംബൈയിലേക്കുള്ള അഞ്ച് കവാടങ്ങളിലാണ് ടോള്‍ ബൂത്തുകളുള്ളത്. മൂന്നുവര്‍ഷം കൂടുമ്പോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ചെറുവാഹനങ്ങളുടെ ടോള്‍ 45 രൂപയായി ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പെട്ടെന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം. 

മുംബൈയിലേക്ക് ദിവസവും ആറ് ലക്ഷത്തോളം വാഹനങ്ങള്‍ വരികയും പോകുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. താനെ ക്രീക്ക് പാലത്തിന്റെ നിർമ്മാണച്ചെലവ് തിരികെ ലഭിക്കുന്നത് വരെ ടോൾ തുടരണമെന്ന കോർപറേഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സർക്കാരിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.