നഗരത്തിൽ ഇലക്ട്രിക്ക് ഷോറൂമിലുണ്ടായ അഗ്നിബാധയിൽ പത്ത് ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിന്റെ സർവ്വീസ് സ്റ്റേഷനിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ബാറ്ററി പൊട്ടിത്തെറിച്ചതോടെ സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് സ്കൂട്ടറുകൾക്കും തീപിടിച്ചു. പത്ത് സ്കൂട്ടറുകൾ പൂർണ്ണമായി കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ബാറ്ററി പൊട്ടിത്തെറിച്ചതാവാം അഗ്നി ബാധയ്ക്ക് കാരണമെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
English Summary:Electric scooter showroom fire: 10 scooters gutted
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.