19 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 19, 2024
October 4, 2023
August 16, 2023
March 30, 2023
March 20, 2023
May 21, 2022
April 13, 2022

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്പന റെക്കോഡിലേക്ക്

ആർ ബാലചന്ദ്രൻ
ആലപ്പുഴ
March 30, 2023 7:12 pm

അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവർധനവ് മൂലം നട്ടം തിരിയുന്ന സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള സ്വീകാര്യത വർധിക്കുന്നു. ഫെബ്രുവരിയിൽ എല്ലാ ശ്രേണികളിൽ നിന്നുമായി 6,401 വൈദ്യുത വാഹനങ്ങളാണ് നിരത്തിലിറങ്ങിയതെന്ന് പരിവാഹൻ രജിസ്ട്രേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.

ജനുവരിയിൽ ഇത് 5,220 യൂണിറ്റുകളായിരുന്നു. റെക്കോർഡ് വിൽപ്പനയിലേക്കാണ് ഇലക്ട്രിക്ക് വാഹന ഉല്പാദന രംഗം നീങ്ങുന്നത്. ഡീസൽ വാഹനങ്ങളെ പിന്തള്ളിയാണ് ഇലക്ട്രിക്ക് വാഹന വിൽപ്പന കുതിക്കുന്നത്. ജനുവരിയിൽ 4,524 ഡീസൽ വാഹനങ്ങളാണ് പുതുതായി വിറ്റഴിഞ്ഞത്. ഫെബ്രുവരിയിൽ ഇത് 4,402 ആയി കുറഞ്ഞു. മാർച്ച് മാസം മാസം ഇതുവരെ ഡീസൽവാഹന വില്പന 1,373 യൂണിറ്റുകൾ മാത്രമാണ് നടന്നത്.

2022ന്റെ തുടക്കത്തിൽ കേരളത്തിലെ മൊത്തം റീട്ടെയിൽ വാഹന വിൽപനയിൽ 2.56 ശതമാനമായിരുന്നു വൈദ്യുത വാഹനങ്ങൾ. ഡീസൽ വാഹനങ്ങളുടെ വിഹിതം 6.70 ശതമാനവും. ഇപ്പോൾ വൈദ്യുത വാഹനങ്ങളുടെ വിഹിതം 10. 91 ശതമാനമാണ്. ഡീസലിന്റേത് 7.50 ശതമാനം. പരിസ്ഥിതി സൗഹൃദം, പരിപാലനച്ചെലവിന്റെ കുറവ്, പുതു സാങ്കേതിക വിദ്യകളുടെ ആവിഷ്ക്കാരം എന്നിവയാണ് ഇ വാഹനം സ്വന്തമാക്കാൻ ഉപഭോക്താക്കളെ മാറ്റി ചിന്തിപ്പിക്കുന്ന ഘടകം.

അതേസമയം, ഇലക്ട്രോണിക്ക് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ചാർജ്ജിംഗ് സ്റ്റേഷനുകൾ വ്യാപിപ്പിക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 63 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗഡ് ചാർജിംഗ് സ്റ്റേഷനുകളുമാണ് പ്രധാന റോഡുകളുടെ ഭാഗങ്ങളിൽ നൽകിയിരിക്കുന്നത്. പാതയോരങ്ങളിലെ വൈദ്യുതി പോസ്റ്റുകളിൽ പഴയകാല കോയിൻ ടെലിഫോൺ ബൂത്ത് പോലുള്ള ചാർജിങ് സംവിധാനങ്ങളാണ് ഒരുക്കുന്നത്.

Eng­lish Sum­ma­ry: Sales of elec­tric vehi­cles to record
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.