22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 4, 2024
September 1, 2024
December 22, 2023
September 25, 2023
June 26, 2023
May 12, 2023
May 9, 2023
May 9, 2023
December 10, 2022

‘സിയാലി‘ന് ഇലക്ട്രോണിക് സുരക്ഷാ കവചം

Janayugom Webdesk
കൊച്ചി
September 25, 2024 9:38 pm

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 12 കിലോമീറ്റർ ദൈർഘ്യം വരുന്ന ചുറ്റുമതിലിൽ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാ കവചം സ്ഥാപിച്ചു. സെപ്റ്റംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന് ശേഷം സിയാലിൽ ഇതടക്കം രണ്ട് വലിയ പദ്ധതികൾ കമ്മിഷൻ ചെയ്യുകയാണ്. ഇന്റർനാഷണൽ ടെർമിനലിൽ വിസ്തൃതിയും സുഖസൗകര്യങ്ങളും വർധിപ്പിച്ച് പുതുക്കിയ ലോഞ്ച് ആണ് രണ്ടാമത്തേത്. ഈ സംവിധാനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.

വിമാനത്താവള ഓപ്പറേഷണൽ മേഖലയ്ക്ക് ’ പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റത്തിന്റെ (പിഡ്സ്) സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. 12 കി. മി ചുറ്റുമതിലിൽ (മാരകമാവാത്ത വിധം) വൈദ്യുതി വേലി, ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസർ, തെർമൽ ക്യാമറകൾ ഘടിപ്പിച്ചു.
ചുറ്റുമതിലിലും കാനകളിലുമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപ വ്യതിയാനവും തത്സമയം കൺട്രോൾ സെന്ററിലേയ്ക്ക് അയക്കുന്നു. ഇത്രയും സമഗ്രമായ സുരക്ഷാ കവചം ഇന്ത്യയിലാദ്യം. 30 കോടി രൂപയാണ് ചെലവ്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ആണ് പിഡ്സിനുവേണ്ട സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത്. 

ടെർമിനൽ‑3 ന്റെ ഡിപ്പാർച്ചറിൽ അധിക ലോഞ്ചും നിർമിച്ചു. ഇതോടെ ലോഞ്ചിന്റെ വിസ്തൃതി 14,000 ചതുരശ്രയടിയിൽ നിന്ന് 21,000 ചതുരശ്രയടിയായി വർധിച്ചു. തിരക്കേറിയ സമയത്തും ഇനി സൗകര്യപ്രദമായി ലോഞ്ച് അനുഭവം ലഭ്യമാകും. അർഹതയുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഹോൾഡർമാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം. സെപ്റ്റംബർ ഒന്നിന് കമ്മിഷൻ ചെയ്ത 0484 എയ്റോ ലോഞ്ചിൽ ഒക്ടോബർ രണ്ടാം വാരത്തോടെ ബുക്കിങ് തുടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.