27 April 2024, Saturday

Related news

December 22, 2023
September 25, 2023
June 26, 2023
May 12, 2023
May 9, 2023
May 9, 2023
December 10, 2022
October 27, 2022
June 29, 2022
March 22, 2022

റെക്കാഡ് ലാഭത്തിൽ സിയാൽ; 261.17 കോടി അറ്റാദായം

Janayugom Webdesk
കൊച്ചി
June 26, 2023 9:54 pm

ഇന്ത്യൻ വ്യോമയാന രംഗത്ത് കോവിഡാനന്തര കാലഘട്ടത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ ). 2022–23 ലെ വരവ് — ചെലവ് കണക്കിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർബോർഡ് യോഗം അംഗീകാരം നൽകി. 267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകർക്ക് 35 ശതമാനം റെക്കോർഡ് ലാഭവിഹിതം നൽകാനും ബോർഡ് ശുപാർശ ചെയ്തു.കോവിഡാനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമാണ് സിയാൽ.

വിമാനത്താവള കമ്പനിയുടെ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവുമാണിതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രജത ജൂബിലി വർഷത്തിൽ സിയാൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയർത്താനുള്ള പദ്ധതി നടപ്പാക്കാനും ബോർഡ് തീരുമാനിച്ചു.
കോവിഡിന്റെ പ്രത്യാഘാതത്തിൽ 2020–21 കാലഘട്ടത്തിൽ 85.10 കോടിരൂപ നഷ്ടമുണ്ടാക്കിയ സിയാൽ, കോവിഡാനന്തരം നടപ്പാക്കിയ സാമ്പത്തിക/ഓപ്പറേഷണൽ പുനക്രമീകരണ നടപടികളുടെ ഫലമായി 2021–22 കാലഘട്ടത്തിൽ22.45 കോടി രൂപ ലാഭം നേടിയിരുന്നു. കോവിഡാനന്തരം ലാഭം നേടിയ വിമാനത്താവളമാണ് സിയാൽ. പുതിയ വരുമാന മാർഗങ്ങൾ ഫലം കാണാൻ തുടങ്ങിയതോടെ 2021 ‑22 വർഷം 418.69 കോടി വരുമാനം നേടിയിരുന്നു.

തിങ്കളാഴ്ച ബോർഡ് അംഗീകരിച്ച കണക്ക് പ്രകാരം 2022–23‑ൽ മൊത്തവരുമാനം 770. 90 കോടി രൂപയായി ഉയർന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള കണക്കിൽ സിയാൽ നേടിയ പ്രവർത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 2022–23‑ൽ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമായി ഉയർന്നിരുന്നു. 61,232 വിമാനസർവീസുകളും സിയാൽ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ സിയാലിന്റെ നൂറുശതമാനം ഓഹരിയുള്ള ഉപകമ്പനികളുടേയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടു.

സെപ്റ്റംബറിൽ അഞ്ച് മെഗാ പദ്ധതികൾക്ക് തുടക്കമിടാനും ഡയറക്ടർബോർഡ് യോഗത്തിൽ തീരുമാനമായി. ടെർമിനൽ‑3 വികസനത്തിനായുള്ള നിർമാണ പ്രവർത്തനത്തിന് കല്ലിടൽ, പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ-2‑ൽ ട്രാൻസിറ്റ് അക്കോമഡേഷൻ നിർമാണോദ്ഘാടനം, ടെർമിനൽ‑3 ന്റെ മുൻഭാഗത്ത് കൊമേഴ്സ്യൽ സോൺ നിർമാണോദ്ഘാടനം എന്നിവയാണ് സെപ്റ്റംബറിൽ നിശ്ചയിച്ചിട്ടുള്ളത്. ഇവയിൽ ടെർമിനൽ‑3 ന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് വകയിരുത്തേണ്ടത്.

Eng­lish Sum­ma­ry: Cial at record profits
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.